HomeEmployment Reservation for Persons with Disabilities: Draft Report Employment Reservation for Persons with Disabilities: Draft Report GHS MUTTOM BLOG . IN 10:38 0 Job reservation for differently abled persons 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിനായി സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ഉം സാമൂഹ്യ നീതി വകുപ്പും ചേർന്ന് പൂർത്തിയാക്കി. തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകത പരിശോധിച്ച് തയ്യാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in / www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഇക്കാര്യത്തിലുള്ള അഭിപ്രായം rpnish@nish.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ മെയിലായോ RPWD Project, National institute of Speech and Hearing (NISH), Sreekaryam.P.O, Trivandrum-695017 എന്ന വിലാസത്തിൽ തപാലായോ ജൂലൈ 24 വൈകിട്ട് അഞ്ചു വരെ അറിയിക്കാം. ഈ സമയത്തിനു ശേഷം ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിക്കില്ലെന്നും സമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അറിയിച്ചു. Social Justice Department - Rights of Persons with Disabilities Act 2016 - Providing reservation in promotion to Employees who are Persons with Disabilities in State Service - Orders issued - ORDER G.O.(P)No.5/2022/SJD Dated, 15/07/2022 | 2016 - ലെ ഭിന്നശേഷി അവകാശ നിയമം - സംവരണം - കരട് - Click Here Draft Physical and Functionality Requirement of Various GOVERNMENT POSTS - Click Here Newer Older