Higher Secondary Plus One Single Window Admission 2022

2022-2023 വർഷത്തെ  പ്ലസ് വൺ പ്രവേശന നടപടികൾ 2022 ജൂലൈ 11 മുതൽ ആരംഭിക്കുകയാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 18 ആണ് . ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

1.ഈ വർഷവും അപേക്ഷകൾ ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. 

അപേക്ഷകർ തന്നെ നേരിട്ട് അപേക്ഷിക്കുവാൻ സഹായിക്കുന്ന മാന്വൽ
ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശന പ്രോസ്പെക്ടസ് 2022-23
Higher Secondary Single Window Admission- Revised Schedule
Candidate Login - SWS
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.


2.CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്കന്ററിയിൽ സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ സാധിക്കൂ.

3. http://www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ   പ്രവേശിച്ച്  കുട്ടികൾക്ക് VHSE & ഹയർസെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അഡ്മിഷന്അപേക്ഷിക്കാം. ഹയർസെക്കണ്ടറിയുടെ ലിങ്കിൽ കയറിയ ശേഷം, CREATE CANDIDATE LOGIN-SWS എന്ന  ലിങ്കിലൂടെ കുട്ടികൾക്ക് ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യാം. ഇതിന് ഒരു മൊബൈൽ നമ്പർ വേണം. ആ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന  OTP ഉപയോഗിച്ച് കൊണ്ട് പുതിയ പാസ്സ്‌വേർഡ് കുട്ടികൾക്ക് നൽകാം. ഈ പാസ്സ്‌വേർഡും അപ്പ്ലിക്കേഷൻ നമ്പറും കുട്ടികൾ ഓർത്ത് വയ്ക്കണം. അത് പോലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ തന്നെ നൽകണം.

4.അതിന് ശേഷം candidate ലോഗിനിലെ apply online എന്ന ലിങ്കിലൂടെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.

5.ഒരു കുട്ടിക്ക് ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. വ്യത്യസ്ത ജില്ലകളിൽ വ്യത്യസ്ത ആപ്‌ളിക്കേഷനുകൾ നൽകണം.

6.എയ്ഡഡ് സ്കൂളുകളിൽ  മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ നേടാൻ കുട്ടികൾ പ്രത്യേകം അപേക്ഷ ഫാറം  സ്കൂളിൽ നിന്നും വാങ്ങി അതാത് സ്കൂളിൽ തന്നെ നൽകേണ്ടതാണ്.

7.മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.

8.ഈ വർഷം മുതൽ നീന്തലിന് നല്കിവന്നിരുന്ന ബോണസ് പോയിന്റ് ഒഴിവാക്കി.

9.ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ), യു.എസ്.എസ്, എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.

സപ്ലിമെന്ററി  ഘട്ടം
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ  സംവിധാനത്തിൽ ആയിരിക്കും. ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

7.ബോണസ് പോയിന്റിന് അർഹതയുള്ള വിഭാഗങ്ങൾ

a) കൃത്യ നിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്മാരുടെ  മക്കൾക്ക് : 5 പോയിന്റ്

b) ജവാൻമാരുടേയും എക്സ്-സർവ്വിസുകാരുടേയും (ആർമി നേവി എയർ ഫോഴ്സ് മുതലായവ മാത്രം) മക്കൾക്ക്/  നിയമപരമായി അവർ ദത്തെടുത്ത് മക്കൾക്ക് : 3  പോയിന്റ്

c) എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം) നീന്തൽ അറിവ് (അപേക്ഷകൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം) സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ:  2  പോയിന്റ്

d) A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം : 1  പോയിന്റ്

e) അതേ സ്കൂളിലെ വിദ്യാർത്ഥി : 2  പോയിന്റ്

f) അതേ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: 2  പോയിന്റ്

g) അതേ താലൂക്ക്: 1  പോയിന്റ്

h) ഗവ:/എയിഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് :2  പോയിന്റ്

i) കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ : 3  പോയിന്റ്

പരാമർശിച്ച രീതിയിൽ ബോണസ് അർഹതയുണ്ടെങ്കിലും കണക്കാക്കുമ്പോൾ ഒരു അപേക്ഷകന് നൽകുന്ന ബോണസ് പോയിന് പരമാവധി 10 ആയി നിജപ്പെടുത്തുന്നതാണ്.  അതായത് വിവിധ ഇനങ്ങളിലൂടെ ഒരു അപേക്ഷകൻ പത്തോ അതിലധികമോ ബോണസ് പോയിന്റ് അവകാശപ്പെട്ടുണ്ടെങ്കിലും ആയിൽ 10 ആയി നിപ്പെടുത്തുന്നതാണ്.

8. വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED) കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്. വിഭിന്നശേഷി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന്ന് 100k b PDF ഫയൽ ആകണം

9.ലോഗിൻ Password create ചെയ്യുമ്പോൾ one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന്.

10. രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും

11.സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ

12.ഈ വർഷം  സ്കൂളിൽ നിന്നും ലഭിക്കുന്ന ക്ലബ് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം.

13.പഞ്ചായത്ത് (Local Body) SSLC സർട്ടിഫിക്കറ്റിലുള്ളത് ആണ് നൽകേണ്ടത്.എന്നാൽ ലോക്കൽ ബോഡി SSLC സർട്ടിഫിക്കറ്റിൽ ഉള്ളതിൽ നിന്നും വ്യത്യസ്തം ആണ് എങ്കിൽ റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.


14.Plus One  പ്രവേശനത്തിന്‌ നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന്‌ SSLC സര്‍ട്ടിഫിക്കറ്റ്‌ മതി. SC/ST/OEC വിഭാഗത്തപ്പെട്ട കുട്ടികൾ മാത്രമേ പ്രവേശന സമയത്ത്‌ വില്ലേജ്‌ ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ..

15.എയ്‌ഡഡ്‌  സ്കൂളുകളിൽ ഓപ്പൺ മെറിറ്റ് 50 ശതമാനവും, 20 ശതമാനം മാനേജ്‌മെന്റ് സീറ്റും 10 ശതമാനം അതാത് മാനേജ്‌മെന്റിന്റെ കമ്യൂണിറ്റിയിലുള്ള കുട്ടികളെ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശിപ്പിക്കാം.10% സീറ്റിൽ മതിയായ കുട്ടികൾ ഇല്ല എങ്കിൽ അത് ഓപ്പൺ മെറിറ്റിലേയ്ക്ക് മാറ്റുന്നതാണ്.  SC :12 ശതമാനം ST :8 ശതമാനവുമാണ്. വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .

16.ഗവണ്മെന്റ്  സ്കൂളുകളിൽ 42 ശതമാനം ഓപ്പൺ മെറിറ്റ്,ETB(ഈഴവ,തിയ്യ,ബില്ലവ) 8 ശതമാനം, മുസ്‌ലിം  7  ശതമാനം,ലത്തീൻ കത്തോലിക്കാ, SIUC,ആംഗ്ലോ ഇന്ത്യൻ 3%.OBX-1%, DV 2%, VK-2%,KU 1%, KN 1%, OBH 3%, EWS 10%, SC :12% ST :8 %. വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .

17.ന്യൂനപക്ഷ പിന്നാക്ക സമുദായ എയ്‌ഡഡ്‌ സ്കൂളുകളിൽ ഓപ്പൺ മെറിറ്റ് 40 ശതമാനവും,20 ശതമാനം മാനേജ്‌മെന്റ് സീറ്റും 20 ശതമാനം അതാത് സമുദായത്തിലെ  കുട്ടികളെ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശിപ്പിക്കാം. SC :12 ശതമാനം ST :8 ശതമാനം,വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .

18.പട്ടികജാതി/ പട്ടികവർഗ സംവരണ സീറ്റുകളിലേയ്ക്ക് മതിയായ അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന അത്തരം ഒഴിവുകളിലേയ്ക്ക് ആദ്യം അനുബന്ധം 2 ലെ Other Eligible Communities (OEC) ഉൾപ്പെട്ട ഒ.ഇ.സി (പട്ടികവർഗം) 12 വിഭാഗങ്ങളേയും,ഒ.ഇ.സി പട്ടികജാതി) 8 വിഭാഗങ്ങളേയും മാത്രമേ പരിഗണിക്കുകയുള്ളൂ. അതിനു ശേഷവും ഒഴിവുകളുണ്ടെങ്കിൽ അത്തരം സീറ്റുകളെ പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സി.യിലെ ഈഴവ മുസ്ലീം ലത്തീൻ കത്തോലിക്കാ /SIUC/ ആഗോ ഇൻഡ്യൻ, മറ്റ് പിന്നോക്ക ഹിന്ദു വിശ്വകർമ്മ അനുബന്ധ വിഭാഗങ്ങൾ എന്നീ വിഭാഗങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ അവർക്ക് ലഭിക്കുന്ന സംവരണതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിനും നൽകും. സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും പട്ടികജാതി പട്ടികവർഗ സീറ്റുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തുന്നത് ഒരേ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും.

കോമ്പിനേഷൻ കോഡ് 

ഹയർ സെക്കൻഡറി കോഴ്സിൽ 46 വിഷയ കോമ്പിനേഷനുകൾ ലഭ്യമാണ്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളായി അവയെ വ്യത്യസ്തമായി ക്ലബ് ചെയ്യുന്നു. പ്ലസ് വൺ പ്രവേശനത്തിന് ഓരോ കോമ്പിനേഷനും തിരഞ്ഞെടുക്കുമ്പോൾ സബ്ജക്ട് കോമ്പിനേഷനുകളുള്ള ഗ്രൂപ്പുകൾ, അവയുടെ കോഡ്, എസ്എസ്എൽസിയിലെ എല്ലാ വിഷയങ്ങൾക്കും നൽകിയിരിക്കുന്ന വെയിറ്റേജ് എന്നിവ ചുവടെ നൽകിയിരിക്കുന്നു. ഓരോ സ്കൂളിനും ജില്ല തിരിച്ച് അനുവദിച്ചിട്ടുള്ള വിഷയ സംയോജനം അറിയാൻ പ്രോസ്പെക്ടസിലെ അനുബന്ധം 10 കാണുക.  ഹയർ സെക്കൻഡറി വിഷയ കോമ്പിനേഷനുകളും കോഡുകളും പരിശോധിക്കുക.

Higher Secondary Plus One Single Window Admission 2022-23






മെറിറ്റ് ക്വാട്ട അഡ്മിഷൻ
അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ജൂലൈ  11  മുതൽ ജൂലൈ  18  വരെ.
ട്രയൽ അലോട്ട്മെന്റ്: 21/07/2022
ആദ്യ അലോട്മെന്റ് :27/07/2022
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :11/08/2022
ക്ലാസുകൾ ആരംഭിക്കുന്നത്: 2022 ആഗസ്ത് 17 ന്

സപ്ലിമെന്ററി  ഘട്ടം
06/10/2021 മുതൽ 15/11/2021 വരെ.
അഡ്മിഷൻ അവസാനിക്കുന്നത്:30/09/2022

മാനേജ്‌മെന്റ് സീറ്റ്
മാനേജ്‌മെന്റ് സീറ്റ് അഡ്മിഷൻ ആരംഭിക്കുന്നത് :04/08/2022
പ്രവേശനം അവസാനിക്കുന്നത് :16/08/2022
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 04/08/2022 മുതൽ 16/08/2022 വരെ.
സപ്ലിമെന്ററി  ഘട്ടം
19/08/2022 മുതൽ 20/09/2022 വരെ.
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 19/08/2022 മുതൽ 20/09/2022 വരെ.

സ്പോഴ്‌സ് ക്വാട്ട
സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 13/07/2022 മുതൽ 22/07/2022 വരെ.
ഓൺലൈൻ രജിസ്‌ട്രേഷൻ സമർപ്പിക്കേണ്ടത്:14/07/2022 മുതൽ 23/07/2022 വരെ.
അലോട്മെന്റ് തീയതി:27/07/2022
അവസാന അലോട്മെൻറ് തീയതി:11/08/2022

സ്പോഴ്‌സ് ക്വാട്ട സപ്ലിമെന്ററി  ഘട്ടം 
സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 11/08/2022 മുതൽ 16/08/2022 വര.
ഓൺലൈൻ രജിസ്‌ട്രേഷൻ 11/08/2022 മുതൽ 17/08/2022 വരെ.
സ്പോർട്സ് സപ്ലിമെറ്ററി അലോട്മെന്റ് തീയതി:19/08/2022
സപ്പ്ളിമെന്ററി സ്പോഴ്‌സ് ക്വാട്ട പ്രവേശനം അവസാനതീയതി :20/08/2022

കമ്യൂണിറ്റി ക്വാട്ട
കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :23/07/2022
കമ്യൂണിറ്റി ഡേറ്റ എൻട്രി ആരംഭിക്കുന്നത് :23/07/2022
കമ്യൂണിറ്റി ഡേറ്റ എൻട്രി പൂർത്തിയാക്കേണ്ട തീയതി:03/08/2022
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 04/08/2022
അഡ്മിഷൻ ആരംഭിക്കുന്നത് :04/08/2022

കമ്യൂണിറ്റി ക്വാട്ട  സപ്ലിമെന്ററി  ഘട്ടം 
കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :16/08/2022
കമ്യൂണിറ്റി ഡേറ്റ എൻട്രി ആരംഭിക്കുന്നത് :16/08/2022
കമ്യൂണിറ്റി ഡേറ്റ എൻട്രി പൂർത്തിയാക്കേണ്ട തീയതി:19/08/2022
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 20/08/2022
അഡ്മിഷൻ ആരംഭിക്കുന്നത് :20/08/2022 മുതൽ 22/08/2022 വരെ

അൺ-എയ്ഡഡ്  ക്വാട്ട സപ്ലിമെന്ററി അഡ്മിഷൻ
പ്രവേശനം ആരംഭിക്കുന്ന തീയതി  :04/08/2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി: 16/08/2022
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 04/08/2022 മുതൽ 16/08/2022 വരെ.
സപ്ലിമെന്ററി  ഘട്ടം
പ്രവേശനം ആരംഭിക്കുന്ന തീയതി  :19/08/2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി: 20/09/2022
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 19/08/2022 മുതൽ 20/09/2022 വരെ.

VHSE Plus One Single Window Admission 2022-23


  • VHSE Courses-Audio Book

Prospectus
Prospectus  Seat and Batch Details
Application Manual Course Codes
School Codes Arranged in Local Body Order
Thiruvananthapuram Kollam Pathanamthitta Alappuzha
Kottayam Idukki Ernakulam Thrissur
Palakkad Kozhikkode Malappuram Wynad
Kannur Kasargode

Related Circulars
Certificates to be Produced for Admission : Instruction to Applicants
Plus One Admission Instructions to DDs,RDDs,DEOs,HSE Dist.Coordinators,Principals and HMs
Prospectus Clarification : GO
Management/Community Quota in Aided General HSS : GO
Marginal Increase : GO2
Temporary Batch : GO
Seat and Batch Details
Application Form 2022 (Model)
Instruction for Viewing Last Rank
View Last Rank & WGPA
WGPA Cacluator

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. മികച്ച പോസ്റ്റ്
    ഉപകാരപ്രദം

    ReplyDelete

Top Post Ad