Kerala General Educational Calendar

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന അക്കാദമിക് കലണ്ടർ അനുസരിച്ചാണ് ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അധ്യയന വർഷത്തിന്റെ തുടക്കം മുതൽ അവസാനം വരെ (ജൂൺ - മെയ്) എല്ലാ പ്രവർത്തനങ്ങളും കലണ്ടറിന്റെ സഹായത്തോടെ നടത്താം. കലണ്ടർ പ്രകാരം ഹയർസെക്കൻഡറിക്ക് 202 പ്രവൃത്തിദിനങ്ങളും വൊക്കേഷണൽ ഹയർസെക്കൻഡറി , ഹൈസ്‌കൂൾ ,പ്രൈമറി വിഭാഗൾക്ക് 227 പ്രവൃത്തിദിനങ്ങളുമായിരിക്കും. 

പരീക്ഷ 

പരീക്ഷ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച്, ഫസ്റ്റ് ടേം പരീക്ഷ 2022 ഓഗസ്റ്റ് 24 മുതൽ ആരംഭിക്കും. രണ്ടാം ടേം പരീക്ഷ 2022 ഡിസംബർ 12 മുതൽ ആരംഭിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള മോഡൽ പരീക്ഷ 2022 ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നു. 2022 അധ്യയന വർഷത്തിലെ ഹയർ സെക്കൻഡറി പൊതു പരീക്ഷ -23 2023 മാർച്ചിലാണ്. കലണ്ടറിലെ തീയതികൾ താൽക്കാലികമാണ്. 

 കേരള സ്കൂൾ കലോൽസവം 2022-23

കേരള സ്കൂൾ കലോൽസവം 2022-23 അധ്യയന വർഷത്തെ സ്കൂൾ യുവജനോത്സവം സെപ്തംബർ മുതൽ ആരംഭിക്കുന്നു. ഉപജില്ലാതലം -ഒക്‌ടോബർ ജില്ല/സംസ്ഥാനതലം- നവംബറിൽ .

സ്‌കൂൾ ശാസ്ത്രോത്സവം 2022-23

സ്‌കൂൾ ശാസ്ത്രോത്സവം 2022-23 അധ്യയന വർഷത്തിലെ ശാസ്‌ത്രമേള ഒക്‌ടോബർ മാസം മുതൽ ആരംഭിക്കുന്നു ഉപജില്ലാ/ജില്ലാതലം-ഒക്‌ടോബർ സംസ്‌ഥാനതലം- നവംബറിൽ . 

 സ്‌കൂൾ അവധി ദിവസങ്ങൾ

പൊതു അവധി ദിനങ്ങൾക്ക് പുറമെ ഓണം, ക്രിസ്മസ്, വേനൽ അവധി എന്നിവയ്ക്ക് ശേഷമുള്ള അവസാന തീയതികളും വീണ്ടും തുറക്കുന്ന തീയതികളും വിദ്യാഭ്യാസ കലണ്ടറിൽ നൽകിയിരിക്കുന്നു.
ഓണാവധിക്ക് സ്‌കൂൾ സെപ്തംബർ 2ന് അടയ്ക്കും ഓണാവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് സെപ്‌റ്റംബർ 12
ക്രിസ്‌മസ്  അവധിക്ക് സ്‌കൂൾ അടക്കുന്നത്    ഡിസംബർ 23
ക്രിസ്‌മസിന് ശേഷം സ്‌കൂൾ തുറക്കുന്ന തീയതി ജനുവരി 3  മധ്യവേനൽ അവധിക്ക്   സ്‌കൂൾ അടക്കുന്നത്  മാർച്ച് 31.

 കേരള വിദ്യാഭ്യാസ കലണ്ടർ
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2022-23 ലെ വിദ്യാഭ്യാസ കലണ്ടർ താഴെ നൽകിയിട്ടുള്ള  ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

Download


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad