2022-2023 വർഷത്തെ സ്നേഹപൂർവ്വം പദ്ധതിക്ക് അപേക്ഷിക്കാം മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12. അപേക്ഷൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല.
Help File | Downloads |
---|---|
Help File | Snehapoorvam Data Entry for Fresh Applications Prepared by Harikumar M |
Help File | Snehapoorvam Data Entry for Renewal Applications Prepared by Harikuamr M |
Instructions | Snehapoorvam Scholarship Scheme-Instructioins |
Application Format | Snehapoorvam Scholarship - Data Collection format |
Govt.Order | Snehapoorvam Scholarship Scheme. GO(MS) No. 83/2014/SJD dtd 10.10.2014 |
Helpful .Thanks Sir
ReplyDelete