എസ് എസ് എൽ സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു വിജയശതമാനം 99.69% Full A+ ലഭിച്ചവർ 71831.വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (100ശതമാനം), ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (ആറ്റിങ്ങൽ–99 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് 4964 പേർ. 100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം: സർക്കാർ സ്കൂളുകൾ -892, എയ്ഡഡ് സ്കൂളുകൾ– 1139, അൺ എയ്ഡഡ് സ്കൂളുകൾ–443. കഴിഞ്ഞ വർഷത്തെക്കാൾ 107 സ്കൂളുകളുടെ കുറവുണ്ട്. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 9–5–2024 മുതൽ 15–5–2024 വരെ. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാംവാരം പരീക്ഷഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയെഴുതാം.
Name of the Exam |
Kerala SSLC Exam 2024
|
Conducted By
|
Kerala Board of Public Examinations |
Kerala Class 10 Exam 2024
|
9 March 04-March 25(2024)
|
Kerala SSLC Result 2024
|
8th May 2024, 3 PM
|
Result on Online
|
8th May 2024, 3 PM
|
Kerala SSLC Exam 2024 Result Status
|
Published
|
Press Release
|
Published
|