കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ 2024–’25 പ്രവേശനത്തിന് മെയ് 16 മുതൽ 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലകസംവിധാനമാണ്.
Online submission of Applications | 16-05-2024 |
Last Date Online Submission of Application | 25-05-2024 |
Trial Allotment | 29-05-2024 |
Correction in Application form | Date Not Available |
First Allotment | 05-06-2024 |
Second Allotment | 12-06-2024 |
Third Allotment | 19-06-2024 |
Classes Starting | 24-06-2024 |
HSCAP Portal |
---|
Plus one Single Window Admission Portal |
Vocational Higher Secondary Plus One Single Window Admission 2024-25 |
---|
Vocational Higher Secondary Plus One Single Window Admission Prospects |
Vocational Higher Secondary Plus One Single Window Admission Portal |
എസ്എസ്എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി+’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് മുഖ്യ അലോട്മെന്റിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ് തല പരീക്ഷകളുണ്ടായിരുന്നു. അന്ന് യോഗ്യത നേടിയവരുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണം.സ്കൂൾതല സിബിഎസ്ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിൽ പരിഗണിക്കും. സിബിഎസ്ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേഡ്’ ജയിച്ചവർക്കേ മാത്സ് ഉൾപ്പെട്ട വിഷയ കോംബിനേഷൻ എടുക്കാൻ കഴിയൂ. (സിബിഎസ്ഇ സ്കൂളുകളിൽ പ്ലസ്വണ്ണിൽ മാത്സ് പഠിക്കാൻ ‘മാത്തമാറ്റിക്സ് ബേസിക്’ ജയിച്ചവർക്ക് ഈ വർഷവും അവസരമുണ്ട്).10–ാം ക്ലാസിൽ നേടിയ മാർക്കുകൾ വിശേഷരീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണയം. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്ഷനും അലോട്െമന്റും നടത്തും. 2024 ജൂൺ ഒന്നിന് 15–20 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം. കേരളത്തിലെ പൊതുപരീക്ഷാബോർഡിൽ നിന്നു ജയിച്ചവർക്കു പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്ക് കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്നു വാങ്ങാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും ഇളവ് ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടറേറ്റിൽനിന്നു വാങ്ങാം.
Attention:ഈ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന മാനുവൽ & ഗവ ഉത്തരവുകൾ വച്ച് പരിശോധിക്കണം പല സൈറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകുന്നത് ..ഇത് മൂലമുണ്ടാക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും മുട്ടം ബ്ലോഗ് ബാധ്യസ്ഥനായിരിക്കില്ല. .(alert-warning)
ഓപ്ഷൻ സമർപ്പണം
ഇഷ്ടമുള്ള സ്കൂളുകളും വിഷയ കോംബിനേഷനുകളും തീരുമാനിച്ച് മുൻഗണനാക്രമത്തിൽ അപേക്ഷയുടെ 24–ാം കോളത്തിൽ ചേർക്കുന്നതാണ് ഓപ്ഷൻ സമർപ്പണത്തിന്റെ കാതൽ. ഒരു സ്കൂളും ഐച്ഛികവിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. പ്രോസ്പെക്ടസ് ഏഴാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ കോംബിനേഷനുകളും (കോഴ്സ് കോഡുകൾ) ഉണ്ട്. എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. ഒരിക്കൽ ഒരു ഓപ്ഷനിൽ പ്രവേശനം തന്നാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും. പക്ഷേ മുകളിലുള്ളവ (Higher options) നിലനിൽക്കും. ആവശ്യമെങ്കിൽ, അവ മുഴുവനുമോ ഏതെങ്കിലും മാത്രമോ റദ്ദു ചെയ്യാൻ പിന്നീട് അവസരം ലഭിക്കും. ഇത്രയൊക്കെ നിബന്ധനകളുള്ളതിനാൽ പരമാവധി ശ്രദ്ധിച്ച് ഓപ്ഷൻ നൽകണം. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ശാഖകളിലായി പല വിഷയങ്ങളുടെ 45 കോംബിനേഷനുകൾ ഉണ്ട്. നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന കോംബിനേഷനുകൾ മുൻഗണനാക്രമത്തിലെടുക്കണം. ഇഷ്ടപ്പെട്ട കോംബിനേഷനുകൾ താൽപര്യമുള്ള സ്കൂളുകളിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഫോമിന്റെ പകർപ്പെടുത്ത് അതിൽ പൂരിപ്പിച്ച് എല്ലാം ശരിയെന്നുറപ്പാക്കി ശേഷം ഫോമിൽ പകർത്തുന്നതു നന്ന്. ഹ്യുമാനിറ്റീസോ കൊമേഴ്സോ എടുക്കുന്നവർക്ക് സയൻസ്, എൻജിനീയറിങ്, ടെക്നോളജി, ബയോളജി, മെഡിക്കൽ, അഗ്രികൾചർ മേഖലകളിലേക്ക് കടക്കാനാകില്ലെന്ന് ഓർക്കുക
അലോട്മെന്റ്
അപേക്ഷാസമർപ്പണത്തിൽ എന്തെങ്കിലും പിശകുണ്ടായാൽ തിരുത്താനുള്ള അവസരം എന്നുകൂടി കരുതിയാണ് ട്രയൽ അലോട്മെന്റ് 29ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. തെറ്റു കാരണം, ഇഷ്ടപ്പെടാത്ത അലോട്മെന്റ് വന്നെന്നു കണ്ടാൽ, ലോഗിൻവഴി ഈ ഘട്ടത്തിൽ പിശകു തിരുത്താം. നിർദിഷ്ട സമയത്ത് തിരുത്തണം.തുടർന്ന് 3 അലോട്മെന്റുകളടങ്ങുന്ന മുഖ്യ അലോട്മെന്റ് നടത്തും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്മെന്റുണ്ട്. ഇതിനുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും മുഖ്യ അപേക്ഷാസമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും സ്കൂൾതല സിബിഎസ്ഇക്കാർക്കും ഈ സമയത്ത് അപേക്ഷിക്കാം.
പ്ലസ് വൺ പ്രവേശനം: ഇവ ശ്രദ്ധിക്കാം
പ്രവേശനനടപടികൾ ഓൺലൈനിൽ. സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ട. പക്ഷേ ചുരുക്കം ചിലതിനു വേണ്ടിവരും.∙ പ്രവേശനത്തിന് ഒടിപി– പാസ്വേഡ്– കാൻഡിഡേറ്റ് ലോഗിൻ രീതി.∙ അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങൾക്കു സൈറ്റിലെ യൂസർ മാന്വൽ നോക്കാം.∙ അപേക്ഷാഫീ 25 രൂപ സമർപ്പണവേളയിൽ അടയ്ക്കേണ്ട. പ്രവേശനസമയത്ത് മറ്റു ഫീസിനോടൊപ്പം നൽകാം. വെരിഫിക്കേഷനുവേണ്ടി അപേക്ഷയുടെ പ്രിന്റ് സ്കൂളിൽ നൽകേണ്ട.സിബിഎസ്ഇ സ്റ്റാൻഡേഡ് ലവൽ മാത്സ് ജയിച്ചവരെ മാത്രമേ മാത്സ് അടങ്ങിയ കോംബിനേഷനുകളിലേക്കു പരിഗണിക്കൂ. ബേസിക്കുകാർക്ക് മറ്റു കോംബിനേഷനുകളിലേക്ക് അപേക്ഷിക്കാം
പ്രവേശനം 2 തരം: സ്ഥിരം, താൽക്കാലികം ആദ്യ അലോട്മെന്റിൽ ഇഷ്ട സ്കൂളും കോംബിനേഷനും കിട്ടിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്ഥിരംപ്രവേശനം നേടാം. കിട്ടിയതിൽ തൃപ്തരല്ലാത്തവർക്ക് രേഖകൾ സ്കൂളിൽ ഏൽപ്പിച്ച്, താൽക്കാലികപ്രവേശനം മതിയെന്നു വയ്ക്കാം. ഫീസടയ്ക്കേണ്ട. കാത്തിരുന്ന് ഇഷ്ടപ്പെട്ട മാറ്റം കിട്ടിയാൽ സ്ഥിരം പ്രവേശനം വാങ്ങാം. മുഖ്യ അലോട്മെന്റ് കഴിയുംമുൻപ് അഡ്മിഷൻ സ്ഥിരമാക്കണം. അലോട്മെന്റ് കിട്ടിയവർ നിശ്ചിതസമയത്തിനകം ഫീസടച്ചു ചേരാതിരുന്നാൽ പ്രവേശന ചാൻസ് നഷ്ടപ്പെടും. അവരുടെ പേരു നീക്കം ചെയ്യും. പിന്നീട് പരിഗണിക്കില്ല. ഏതെങ്കിലും ഘട്ടത്തിൽ താൽക്കാലികം സ്ഥിരമാക്കിക്കളയാമെന്നു തോന്നിയാൽ ഫീസടച്ചു ചേരുക. നേരത്തേ സമർപ്പിച്ച ഉയർന്ന ഓപ്ഷനുകൾ എല്ലാമോ, അവയിൽനിന്നു തിരഞ്ഞെടുത്തവ മാത്രമോ റദ്ദ് ചെയ്യണമെന്ന് പ്രിൻസിപ്പലിന് എഴുതിക്കൊടുക്കണം. ഇങ്ങനെ റദ്ദ് ചെയ്യിക്കാത്ത പക്ഷം പിന്നീട് നിലവിലുള്ള ഉയർന്ന ഓപ്ഷനുകളിൽ ഒഴിവു വന്നാൽ അവയിലേക്ക് നിങ്ങളെ മാറ്റും.ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ / ജില്ലകളിലെ ഓപ്ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കിൽ, തുടർന്നു മറ്റൊരു ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടു പോകാം. ട്രയൽ അലോട്മെന്റ് 29 ന് ആണ്. ആദ്യ അലോട്മെന്റ് ജൂൺ 5ന്. 3 അലോട്മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്മെന്റ് ജൂൺ 19 വരെ. ക്ലാസ് തുടങ്ങുന്നത് ജൂൺ 24ന്. പക്ഷേ സപ്ലിമെന്ററിയടക്കം മെരിറ്റ് അഡ്മിഷൻ ജൂലൈ 31 വരെ തുടരും. സ്പോർട്സ് / കമ്യൂണിറ്റി / മാനേജ്മെന്റ് / അൺ–എയ്ഡഡ് ക്വോട്ട പ്രവേശനത്തീയതികൾ വേറെ. ഇവ പ്രോസ്പെക്ടസിലുണ്ട്. പ്രോസ്പെക്ടസിലെയും അനുബന്ധങ്ങളിലെയും കാര്യങ്ങൾ സശ്രദ്ധം വായിച്ചു പഠിച്ചു മാത്രം ഓപ്ഷനുകൾ രേഖപ്പെടുത്തുക. സംശയപരിഹാരത്തിനു ഹെൽപ് ഡസ്കുകളെ സമീപിക്കാം.
വൊക്കേഷനൽ ഹയർ സെക്കൻഡറി
389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാൻ http://www.admission.dge.kerala.gov.in/ എന്ന വെബ് സൈറ്റിലെ Click for Higher Secondary (Vocational) Admission എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. സമാനവ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. സൈറ്റിൽ പ്രോസ്പക്ടസടക്കം വിവരങ്ങളുണ്ട്. കോഴ്സുകളിൽ വരുത്തിയ മാറ്റം പ്രത്യേക ഫയലായി സൈറ്റിൽ നൽകിയിട്ടുണ്ട്