CMDRF ( Chief Minister’s Distress Relief Fund ) Guidelines

Leave Surrender for CMDRF Wayanad Module Enabled

spark: Leave Surrender for CMDRF Wayanad Module Enabled - Gazetted Employees Service Matters - Leave/COff/OD Processing - Leave Surrender to CMDRF(Wayanad 2024)
Leave Surrender Option നൽകിയ ജീവനക്കാരുടെ വിവരം അവിടെ കാണാം
spark: Leave Surrender for CMDRF Wayanad Module Enabled - NGO
Service Matters - Leave Surrender - Leave Surrender Application
Application Menu വിൽ Surrender Type : Tick Contribution to CMDRF Wayanad(2024) based on G.O.(P)no.70/2024/Fin dtd 16/08/2024
No of days നൽകി Application Submit ചെയ്യുക.

വയനാട്ടില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ വരുത്തിവച്ചിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലയുടെ പൂര്‍വൃസ്ഥിതി വീണ്ടെടുക്കുന്നതിനുള്ള പൂനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിലേക്ക്‌ സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ അഞ്ച്‌ ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ മൂരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി പ്രതീക്ഷിക്കുന്നതായും ആയത്‌ നിര്‍ബന്ധമമല്ലെങ്കിലും ഒരാളും ഇതില്‍ നിന്ന്‌ വിട്ടുനില്‍ക്കരുതെന്നും സര്‍ക്കാരിന്‌ വേണ്ടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതനുസരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച്‌ ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച കൊണ്ട്‌ 16.08.2024 ലെ സ.ഉ. (അ) നം. 70/4024/ധന നമ്പര്‍ പ്രകാരം ഉത്തരവായിട്ടുണ്ട്‌. 

അഞ്ച്‌ ദിവസത്തില്‍ കുറയാത്ത ശമ്പളം ജീവനക്കാര്‍ക്ക്‌ മൂന്ന്‌ രീതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാവുന്നതാണ്‌ 

1)ശമ്പളത്തില്‍ നിന്ന്‌ നേരിട്ട്‌ .
2)പ്രൊവിഡന്റ്‌ ഫണ്ടില്‍ നിന്ന്‌ താത്കാലിക വായ്യുയോ (TA) തിരിച്ചടയ്യേണ്ടാത്ത വായ്യയോ (NRA) എടുത്ത്‌.
3)ജീവനക്കാരുടെ ക്രെഡിറ്റിലുള്ള ആര്‍ജിത അവധി സറണ്ടര്‍ ചെയ്ത് 
അഞ്ച്‌ ദിവസത്തെ ശമ്പള തുക കണക്കാക്കുന്നത്‌ 2024 ആഗസ്റ്റ്‌ മാസത്തെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്‌. ടി തുകയുടെ മുപ്പതിലൊന്നായി ഒരു ദിവസത്തെ ശമ്പള തുക കണക്കാക്കേണ്ടതാണ്‌. ഉദാഹരണമായി ഒരു ജീവനക്കാരന്റെ 2024 ആഗസ്റ്റ്‌ മാസത്തെ മൊത്ത ശമ്പളം 67,235 രൂപ ആണെങ്കില്‍ ഒരു ദിവസത്തെ ശമ്പളം : 67,235 / 30 = 2241.17 = 2241 രൂപ. അഞ്ച്‌ ദിവസത്തെ ശമ്പളം : 2241 X 5 = 11,205 രൂപ. 11,205 രൂപയാണ്‌ 5 ദിവസത്തെ ശമ്പളമായി ജീവനക്കാരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി നല്‍കേണ്ടത്‌.
ശമ്പളത്തില്‍ നിന്നാണ്‌ ടി തുക നല്‍കുന്നതെങ്കില്‍ അത്‌ ഒറ്റ ഗഡുവായോ പരമാവധി മൂന്ന്‌ ഗഡുക്കളായോ നല്‍കാവുന്നതാണ്‌. ഒറ്റ ഗഡുവായാണ്‌ തുക നല്‍കുന്നതെങ്കില്‍ അഞ്ച്‌ ദിവസത്തെ ശമ്പളം 2024 സെപ്തംബര്‍ മാസം വിതരണം ചെയ്യന്ന 2024 ആഗസ്റ്റ്‌ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ കുറവ്‌ ചെയ്യേണ്ടതാണ്‌.
മൂന്ന്‌ ഗഡുക്കളായാണ്‌ ടി തുക നല്‍കുന്നതെങ്കില്‍ 2024 സെപ്തംബര്‍ മാസം വിതരണം ചെയ്യുന്ന 2024 ആഗസ്റ്റ്‌ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ ഒരു ദിവസത്തെ ശമ്പളവും 2024 ഒക്ടോബര്‍ മാസം വിതരണം ചെയ്യന്ന 2024 സെപ്പംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ രണ്ട്‌ ദിവസത്തെ ശമ്പളവും 2024 നവംബര്‍ മാസം വിതരണം ചെയ്യുന്ന 2024 ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ രണ്ട്‌ ദിവസത്തെ ശമ്പളവും കുറവ്‌ ചെയ്യേണ്ടതാണ്‌.
2024 ആഗസ്റ്റ്‌, സെപ്റ്റംബർ , ഒക്ടോബര്‍ മാസങ്ങളില്‍ വിരമിക്കുന്ന ജീവനക്കാരുടെ അഞ്ച്‌ ദിവസത്തെ ശമ്പളം 2024 ആഗസ്റ്റ്‌ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ ag ഗഡുവായി കുറവ്‌ ചെയ്യേണ്ടതാണ്‌.
അഞ്ച്‌ ദിവസത്തില്‍ കൂടുതല്‍ ശമ്പളം സംഭാവന ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക്‌ ഒരു മാസം ചുരുങ്ങിയത്‌ രണ്ട്‌ ദിവസം എന്ന ക്രമത്തില്‍ 10 ഗഡുക്കള്‍ (അവസാനത്തെ ഗഡു ഒരു ദിവസത്തെ തുകയും ആകാം) വരെ അനുവാദിക്കാവുന്നതാണ്‌.
ഉദാഹരണംമായി ഒരു ജീവനക്കാരന്‍ തന്റെ 30 ദിവസത്തെ ശമ്പളം 10 ഗഡുക്കളായി നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2024 ആഗസ്ത്‌ മാസം മുതല്‍ 2025 മെയ്‌ മാസം വരെയുള്ള ശമ്പളത്തില്‍ നിന്ന്‌ 3 ദിവസത്തെ ശമ്പളം വീതം കുറവ്‌ ചെയ്യേണ്ടതാണ്‌.
ഒരു ജീവനക്കാരന്‍ തന്റെ 20 ദിവസത്തെ ശമ്പളം 5 ഗഡുക്കളായി നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2024 ആഗസ്ത്‌ മാസം മുതല്‍ 2024 ഡിസംബര്‍ മാസം വരെയുള്ള ശമ്പളത്തില്‍ നിന്ന്‌ 4 ദിവസത്തെ ശമ്പളം വീതം കുറവ്‌ ചെയ്യേണ്ടതാണ്‌.
ഒരു ജീവനക്കാരന്‍ തന്റെ 19 ദിവസത്തെ ശമ്പളം 10 ഗഡുക്കളായി നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2024 ആഗസ്ത്‌ മാസം മുതല്‍ 2025 ഏപ്രില്‍ വരെയുള്ള ശമ്പളത്തില്‍ നിന്ന്‌ 2 ദിവസത്തെ ശമ്പളം വീതവൃം 2025 മെയ്‌ മാസത്തെ ശമ്പളത്തില്‍ നിന്ന്‌ ഒരു ദിവസത്തെ ശമ്പളവും കുറവ്‌ ചെയ്യേണ്ടതാണ്‌.
അഞ്ച്‌ ദിവസത്തെ ശമ്പളമോ അതില്‍ കൂടുതലോ തുക ജീവനക്കാരുടെ പ്രോവിഡന്റ്‌ ഫണ്ടില്‍ നിന്ന്‌ താത്കാലിക വായ്യയായോ തിരിച്ചടയ്ക്കേണ്ടാത്ത വായ്യയായോ എടുത്ത്‌ മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേക്ക്‌ അടയ്ക്കാവുന്നതാണ്‌. ഇതിന്‌ ജീവനക്കാരന്‍ പ്രത്യേകമായി അപേക്ഷ നല്‍കണം. പ്രോവിഡന്റ്‌ ഫണ്ടിന്റെ എല്ലാ നിയമങ്ങളും പാലിച്ചായിരിക്കണം തുക അനുവദിക്കേണ്ടത്‌.
ഒരു താത്കാലിക വായ്പ ജീവനക്കാരന്‍ അതിന്റെ 6 തിരിച്ചടവ്‌ കഴിയാതെ ഈ ആവശ്യത്തിന്‌ താത്കാലിക വായ്യ അനുവദിക്കാന്‍ കഴിയില്ല. മൂന്ന്‌ മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കേണ്ടാത്ത വായു എടുത്ത ജീവനക്കാരന്‌ ഈ ആവശ്യത്തിന്‌ താത്കാലിക വായ്പ അനുവദിക്കാവുന്നതാണ്‌. താത്കാലിക വായ്പ എടുത്തിട്ട്‌ 6 തവണ തിരിച്ചടവ്‌ കഴിയാത്ത ജീവനക്കാരന്‍ ഈ ആവശ്യത്തിന്‌ തിരിച്ചടയ്യേണ്ടാത്ത വായു അനുവദിക്കാവുന്നതാണ്‌.
3 മാസത്തിന്‌ മുന്‍പ്‌ തിരിച്ചടയ്യേണ്ടാത്ത വായ്പ എടുത്ത ജീവനക്കാരന്‌ ഈ ആവശ്യത്തിന്‌ വീണ്ടും തിരിച്ചടയ്യേണ്ടാത്ത വായു അനുവദിക്കാവുന്നതാണ്‌. ജീവനക്കാരന്റെ ക്രെഡിറ്റിലുള്ള ആര്‍ജിത അവധി സറണ്ടര്‍ ചെയ്ത്‌ (5 ദിവസമോ അതില്‍ കൂടുതലോ പരമാവധി 30 ദിവസം) പ്രോവിഡന്റ്‌ ഫണ്ടില്‍ ലയിപ്പിക്കുന്നതില്‍ നിന്നോ പണമായി കൈപ്പറ്റുന്നവര്‍ക്ക്‌ ടി തുകയില്‍ നിന്നോ കുറവ്‌ ചെയ്ത്‌ ഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാവുന്നതാണ്‌. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം പരമാവധി 30 ദിവസം സറണ്ടര്‍ ചെയ്തവര്‍ക്ക്‌ ഈ ആവശ്യത്തിന്‌ വീണ്ടും സറണ്ടര്‍ അനുവദിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം സറണ്ടര്‍ ചെയ്തു ദിവസങ്ങളുടെ എണ്ണം 30 ദിവസങ്ങളോ അതില്‍ കുറവോ ആണെങ്കില്‍ ബാക്കി ദിവസങ്ങള്‍ (ഏറ്റവും കുറഞ്ഞത്‌ 5 എണ്ണം) ഈ ആവശ്യത്തിന്‌ സറണ്ടര്‍ ചെയ്യാവുന്നതാണ്‌. ഈ ആവശ്യത്തിലേക്ക്‌ 30 ദിവസത്തില്‍ കുറവ്‌ സറണ്ടര്‍ ചെയ്യുന്നവരുടെ ബാക്കിയുള്ള ദിവസങ്ങള്‍ ജീവനക്കാരന്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ ആ അപേക്ഷ പ്രകാരം ഈ സാമ്പത്തിക വര്‍ഷം തന്നെ സറണ്ടര്‍ ചെയ്ത്‌ പ്രോവിഡന്റ്‌ ഫണ്ടിലേക്ക്‌  ക്രെഡിറ്റ്‌ ചെയ്യുകയോ പണമായി കൈപ്പറ്റാന്‍ കഴിയുന്നവര്‍ക്ക്‌ പണമായോ കൈപ്പറ്റാവുന്നതാണ്‌.
ശമ്പളം, ലീവ്‌ സറണ്ടര്‍, പ്രോവിഡന്റ്‌ ഫണ്ട്‌ ലോണ്‍ എന്നിവ കൂട്ടി കലര്‍ത്തി മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കാന്‍ കഴിയില്ല. ഏതെങ്കിലും ജീവനക്കാര്‍ അഞ്ച്‌ ദിവസത്തെ തുകയില്‍ ഒരു തുക ഈ ആവശ്യത്തിന്‌ നേരത്തെ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ബാക്കി തുക ഈ ഓപ്ഷനുകളിലൂടെ നല്‍കാന്‍ കഴിയില്ല. ബാക്കി തുക നേരിട്ട്‌ ടഷറി വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അടയ്ക്കാവുന്നതാണ്‌.
ശമ്പളത്തില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മാസഗഡുക്കള്‍ പിടിക്കുന്നവര്‍ക്ക്‌ അത്‌ കഴിയുന്നത്‌ വരെ പ്രോവിഡന്റ്‌ ഫണ്ട്‌ വരിസംഖ്യയില്‍ നിന്നും ജീവനക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം തുക കുറയ്കാവൃന്നതാണ്‌. ശമ്പളത്തില്‍ നിന്ന്‌ ഗഡുക്കള്‍ പിടിക്കുന്നത്‌ അവസാനിക്കുന്നത്‌ വരെ താത്കാലിക വായ്യയുടെ തിരിച്ചടവ്‌ ജീവനക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കാവുന്നതാണ്‌.
ഉത്തരവില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന സമ്മതപത്രം ജീവനക്കാരില്‍ നിന്നും ഡി.ഡി.ഒ. മാര്‍ സ്വീകരിച്ചിരിക്കേണ്ടതാണ്‌.

Downloads
CMDRF - ELS Clarification | 2024 ജൂലൈയിൽ വയനാട് ഉരൂൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സർക്കാർ ജീവനക്കാരുടെ ആർജ്ജിത അവധി സറണ്ടറിൽ നിന്നും തുക ഈടാക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം - Circular No.53/2024/Fin Dated, 29/08/2024
Salary Challenge- SPARK- Instructions to DDO - Circular No.51/2024/Fin Dated, 24/08/2024
CMDRF | വയനാട് ഉരുള്‍‍പൊട്ടല്‍ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ORDER G.O.(P) No.70/2024/Fin Dated, 16/08/2024
സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകൽ -സമ്മതപത്രം
DDO മാരുടെ ശ്രദ്ധക്ക്..
Salary Matters - CMDRF(Wayanad 2024) contribution details Menu വിൽ Dafault ആയിട്ട് Willing to Contribute - NO ആയിട്ടാണ് വന്നിട്ടുള്ളത് എങ്കിലും അത് Yes ആണെങ്കിലും No ആണെങ്കിലും Update ചെയ്യണം. അല്ല എങ്കിൽ Bill Process ചെയ്യുമ്പോൾ താഴെ വരുന്ന മെസേജ് വരും
Option for CMDRF(wayanad) contribution not given for some of the employees. Processing not allowed.
ആദ്യം Salary Matters - CMDRF(Wayanad 2024) contribution details Menu വിൽ താഴെ കാണുന്ന Save Button Click ചെയ്യുക. അപ്പോൾ No ആയിട്ട് എല്ലാവരുടേയും Update ആകും ശേഷം Edit Option ഉപയോഗിച്ച് സമ്മതപത്രം തന്നവരുടേത് Yes നൽകി Payment Options നൽകി Update ചെയ്യുക.

 
CMDRF Editing of option is allowed till processing of salary of 8/2024
CMDRF വിഹിതത്തിനുള്ള ഓപ്ഷൻ (അതെ/ഇല്ല)  ജീവനക്കാർക്ക് നൽകിയിട്ടില്ലെങ്കിൽ. ശമ്പളം പ്രോസസ്സ് ചെയ്യാൻ സാധിക്കില്ല .
ദിവസങ്ങളുടെ എണ്ണം കുറഞ്ഞത് 5, പരമാവധി 3 തവണകളായി നൽകാം .
5 ദിവസത്തിൽ കുറവ്  സാലറി കൊടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് CMDRF ലേക്ക് അടയ്ക്കാൻ മാത്രമേ നിലവിൽ സാധിക്കു.
ജീവനക്കാരുടെ കയ്യിൽ നിന്ന് CMDRF-സമ്മതപത്രം വാങ്ങിയശേഷം മാത്രം ഓപ്ഷൻ Yes  നൽകുക.


Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad