2025-26 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള (FY 2025-26 | AY 2026-27) നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം.2025-26 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാനം കണക്കാക്കി (ശമ്പള വരുമാനം/ശമ്പളേതര വരുമാനം) ആൻഡിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി മാർച്ച് മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതിന് മുമ്പ് അതാത് ഓഫീസുകളിൽ അതുമായി ബന്ധപ്പെട്ട സെക്ഷനിൽ ഏൽപ്പിക്കേണ്ടതാണ്.എന്നാൽ മാത്രമേ ടാക്സ് അടക്കേണ്ടി വരുന്നവർക്ക് 12 മാസം കൊണ്ട് വീതിച്ചു ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ജീവനക്കാരിൽ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് .
സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത്
പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി
വിധേയ വരുമാനം 12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000
രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ നികുതി വിധേയ വരുമാനം 12
ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4
ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%,
40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട്
12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.
ഇനി ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് മുകളിലെത്തിയാൽ നിങ്ങൾ 4
ലക്ഷത്തിന് മുകളിലുള്ള മുഴുവൻ തുകയ്ക്കും നികുതി അടക്കേണ്ടതായി വരും.
അപ്പോൾ നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് അല്പം മാത്രം മുകളിലെത്തിയാൽ
(ഉദാഹരണം 10 രൂപ കൂടിയാൽ പോലും നിങ്ങൾക്ക് വലിയൊരു നികുതി ബാധ്യത വരുന്നു (
ഉദാഹരണ പ്രകാരം 60,002 രൂപ). ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് സെക്ഷൻ
87(1B) പ്രാകരം 12 ലക്ഷത്തിന് മുകളിൽ 12,70,587 രൂപ വരെ ടാക്സബിൾ ഇൻകം
ഉള്ളവർക്ക് മാർജിനൽ റിലീഫ് എന്ന പേരിൽ ഒരു അധിക കിഴിവ് അനുവദിക്കുന്നത്.
ഇത് പ്രകാരം 12 ലക്ഷത്തിനും 12,70,588 നും ഇടയിൽ വരുമാനമുള്ളവരുടെ നികുതി
സാധാരണ രീതിയിൽ കണക്കാക്കിയ ശേഷം 12 ലക്ഷത്തിന് മുകളിൽ വരുന്ന വരുമാനം
മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള തുക 87(1B) പ്രകാരം മാർജിനൽ റിലീഫ്
അനുവദിക്കുന്നു.