Radio Nellikka - internet radio channel for children

സംസ്ഥാന ബാലാവകാശ സംരക്ഷണ കുമീഷ൯ കുട്ടികള്‍ക്കായി റേഡിയോ നെല്ലിക്ക എന്ന പേരില്‍ ഇന്റര്‍നെറ്റ്‌ റേഡിയോ ആരംഭിച്ചിരിക്കുന്നു.ലഹരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും മാനസിക സംഘർഷവും ആത്മഹത്യയും വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക്‌ നേർ വഴികാട്ടുന്നതാവും റേഡിയോ നെല്ലിക്ക. ബാലസൗഹൃദം യാഥാർഥ്യമാക്കാനും ബാലാവകാശ സാക്ഷരത ഉറപ്പാക്കാനുമുള്ള ബോധവത്‌കരണവും റേഡിയോവിലുണ്ടാവും. 

ബാലനീതി, പോക്സോ, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളരത്താന്‍ കൂടി റേഡിയോ ലക്ഷ്യമിടുന്നു  കൂട്ടികളുടെ അവകാശങ്ങൾ, ഉത്തരവാദിത്തം, പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച്‌ അവബോധം വളര്‍ത്തുന്ന വിജ്ഞാനപ്രദവും ആകർഷകവുമായ  ഉള്ളടക്കമാവും റേഡിയോയിൽ. ചര്‍ച്ചുകള്‍, കഥപറച്ചിൽ ,  സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ കുട്ടികളുടെ ശബ്ദത്തിനാവും മുന്‍ഗണന നല്‍കുക. 

കേള്‍ക്കാം കേള്‍ക്കാം കേട്ടുകൊണ്ടിരിക്കാം 

ലോകത്ത്‌ എവിടെനിന്നും 24 മണിക്കൂറും കേൾക്കാ൯ സാധിക്കുന്നതരത്തിലാണ്‌ റേഡിയോയുടെ രൂപകല്പന. തുടക്കത്തില്‍ 4 മണിക്കൂര്‍ പ്രോഗ്രാമാകും. തിങ്കള്‍ മൂതല്‍ വെള്ളി വരെ പുതുമയാര്‍ന്നതും വൃത്യസ്തവൂമായ പരിപാടികളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. ശ്രോതാവിന്‌ ഇഷ്ടമുള്ള സമയത്തും ദിവസവും റേഡിയോ നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത്‌ കേള്‍ക്കാം. രാവിലെ 7 മുതല്‍ 8 വരെ റൈറ്റ്‌ ടേണ്‍ എന്ന പരിപാടി കൂട്ടികളുടെ അവകാശ നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്‌. രാവിലെ 8 മൂതല്‍ 9 വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണി൯ പരിപാടിയാണ്‌. യഥാര്‍ത്ഥ ജീവിത കഥകള്‍, ചിന്തിലിക്കുന്ന സംഭാഷണങ്ങള്‍, സംവാദങ്ങള്‍ എന്നിവയിലൂടെ കൂട്ടികള്‍ക്ക്‌ സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാന്‍ ഈ ഫോണി൯ പരിപാടിയിലൂടെ സാധിക്കും. ഇതേ പരിപാടി വൈകിട്ട്‌ 5 മുതല്‍  6 വരെ വീണ്ടും ശ്രവിക്കാ൯ കഴിയും. ഉച്ചക്ക്‌ 12 മുതല്‍ 1 വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍ പരിഭവങ്ങള്‍ പ്രയാസങ്ങള്‍ സന്തോഷങ്ങള്‍ അനുഭവങ്ങള്‍ കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവെക്കുന്ന ആകാശദൂത്‌. ഉച്ചക്ക്‌ 1 മുതല്‍ 2 വരെ അങ്കിള്‍ബോസ്‌ ഒരു റേഡിയോ ചാറ്റ്‌ പ്രോഗ്രാം. വിവിധ പ്രായക്കാരായ കൂട്ടികളുടെ സുഹൃത്തും വഴികാട്ടിയും അഭ്യൂദയകാംഷിയുമാണ്‌ അങ്കിള്‍ ബോസ്‌. ഈ പരിപാടിയില്‍ കുട്ടികൾക്ക്‌ അങ്കിള്‍ ബോസിനോട്‌ ചോദ്യങ്ങള്‍ ചോദിക്കാം അവരാടെ അവകാശങ്ങള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ തേടാം. 

തൂടക്കത്തില്‍ സംസ്ഥാനത്തെ 25 ലക്ഷം കൂടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ്‌ ബാലാവകാശ കുമ്മിഷ൯ ലക്ഷ്യമിടുന്നത്‌. 15397 സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍, പിടിഎ, എസ്‌ പി സി, എന്‍ എസ്‌ ഫീസ്‌, സ്കൂള്‍ ക്ലബുകള്‍ എന്നിവ വഴിയുമാകും റേഡിയോ എത്തുക. കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകൂപിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമീഷന്റെ റേഡിയോ നെല്ലിക്ക എത്തും. ഇതിനായി വനിതാശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം പട്ടികജാതി പട്ടികുവർഗ്ഗ   വികസനം, പൊലീസ്‌, എക്സൈസ്‌ തുടങ്ങിയ വകുപ്പുകളുടെ സഹകരണം തേടും. 

ആൻഡ്രോയിഡ്‌ ഫോണില്‍ പ്ലേ സ്റ്റോറിൽ നിന്നും  ഐ ഒ എസി ൽ ആപ്സ്സോറില്‍ നിന്നും റേഡിയോ നെല്ലിക്ക ഡൌണ്‍ലോഡ്‌ ചെയ്യാം. കമ്പ്യൂട്ടറില്‍ racionellikka.com ലൂടെയും കാറില്‍ ഓക്സ്‌ കേബിള്‍, ബ്ലൂടൂത്ത്‌ എന്നിവയിലുടെയും റേഡിയോ കേള്‍ക്കാം. പരിപാടിയിലേക്ക്‌ കുട്ടിക്കാല ഓര്‍മകള്‍ അനുഭവങ്ങള്‍ സ്കൂള്‍ ജീവിതം, സന്തോഷങ്ങള്‍, പ്രയാസങ്ങള്‍ തുടങ്ങിയവ ഇ-മെയിലായും radionellikka@gmail.com, വാട്ട്സാപ്പ് മൂഖേനെയും അറിയിക്കാവുന്നതും ഇമ്മിണി ബല്യ കാര്യം, അങ്കിള്‍ ബോസ്‌ എന്നി പരിപാടികളിലേക്ക്‌ +91 9993338602 എന്ന നമ്പറിലേയ്ക്കും വിളിക്കാം.

Radio Nellikka
Radio Nellikka Android App Link
Radio Nellikka Apple iOS Link
Radio Nellikka Stream- Website Link
Contact No .99 93 33 86 02
Radio Nellikka  Internet radio has started Circular No.-4/12072/2025/DGE Dated 02-07-2025
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad