കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ സമഗ്ര പരിഷ്കരണം (SPECIAL INTENSIVE REVISION) നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ആണ് ചുവടെ നല്‍കിയിരിക്കുന്നത്.
2002 ലാണ് അവസാനമായി സമഗ്ര പരിഷ്കരണം നടന്നത് എന്നതിനാല്‍ അന്നത്തെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി ആവും ഇപ്പോള്‍ പരിഷ്കരണം നടത്തുക
അന്ന് നിലവിലുണ്ടായിരുന്ന പട്ടികയില്‍ മരണപ്പെട്ടവരെ നീക്കുകയും പുതുതായി ഉള്‍പ്പെടുത്തിയവരുടെ വിവരങ്ങള്‍ പരിശോധിച്ച് പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കും.
ഇതിന്റെ ഭാഗമായി 2025 നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ യുള്ള കാലളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) എല്ലാ വീടുകളില്‍ സന്ദര്‍ശനം നടത്തി രേഖകള്‍ പരിശോധിക്കും.
2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നവര്‍ക്ക് BLO മാര്‍ വീട്ടില്‍ വരുന്ന അവസരത്തില്‍ അവര്‍ ഒരു Pre Printed എന്യുമറേഷന്‍ ഫോം നല്‍കുന്നതാണ്. അതില്‍ നിലവിലെ വോട്ടര്‍ പട്ടികയിലെ വിശദാംശങ്ങള്‍ ആവും ഉണ്ടാവുക. ഇതില്‍ പൂരിപ്പിക്കേണ്ട വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമെങ്കില്‍ ഫോട്ടോ പതിച്ച് ഒപ്പിട്ട് നല്‍കണം. വോട്ടര്‍ സ്ഥലത്തില്ല എങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഈ ഫോം നല്‍കി വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്.
ഇതോടൊപ്പം 2002 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പരിഷ്കരണ പ്രവര്‍ത്തനം നടക്കും . അതിനായി അന്നത്തെ വോട്ടര്‍ പട്ടികയിലെ വിവരങ്ങളും നല്‍കേണ്ടി വരും . ഇതിനുള്ള ലിങ്ക് ചുവടെ നല്‍കുന്നു. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അന്ന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന 2002 ല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന പിതാവ്/ മാതാവ് / മുത്തച്ഛന്‍/മുത്തശ്ശി എന്നിവയില്‍ ആരുടെയെങ്കിലും വിശദാംശങ്ങള്‍ നല്‍കിയാലും മതി .
ഇതിന്റെ അടിസ്ഥാനത്തില്‍ 2002 ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയവര്‍ക്കും പുതുതായി ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന രേഖകളില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുകയും അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാനും സാധിക്കു.
ഈ സാഹചര്യത്തില്‍ നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിച്ച് അസാധു ആക്കിയിട്ടുണ്ട്. അതില്‍ പേരും തിരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡ് കൈവശമുണ്ട് എന്ന കാരണത്താല്‍ വോട്ടവകാശം ലഭിക്കില്ല.
| Special Intensive Revision | Enumeration Form and Help File |
|---|---|
| Online Enumeration Form? | Click Here |
| To fill the Enumeration Form online | Help File |
| Information for filling out the enumeration form | Click Here |
| Who is my BLO? | Click Here |
| My Current Vote | Click Here |
| My Old Vote (2002) | Click Here |
| Download Current (2025) Voters List | Click Here |
| Download Old (2002) Voters List | Click Here |
| Search Epic Number | Click Here |

