DSC- Digital Signature installation in Ubuntu 20.04

Additional settings required to run 20.04 Digital Signature Device on the latest Ubuntu version of Kite.

ആദ്യം 18.04ടൂൾ ഇൻസ്റ്റാൾ ചെയ്തു നോക്കുക..അതിന്  ഇവിടെ  ചേർത്തിരിക്കുന്ന DSC Signer Tool ഡൗൺലോഡ്  ചെയ്യുക ..തുടർന്ന് ഡൗൺലോഡ് ചെയ്ത ഫയൽ എക്സ്ട്രാക്റ്റ് ചെയ്യുക  ( ഡൗൺലോഡ് ചെയ്ത ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തു വരുന്ന വിൻഡോയിൽ Extract Here ) എക്സ്ട്രാക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു പുതിയ ഫോൾഡർ വരും. അതു തുറക്കുക setup.shഎന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക അപ്പോൾ വരുന്ന വിൻഡോയിൽ റൺ ഇൻ ടെർമിനൽ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക  അപ്പോൾ  ടെർമിനൽ വിൻഡോ ഓപനായി സിസ്റ്റം  പാസ്‍വേഡ്  ചോദിക്കും. അത് നൽകി Enter KEY അമർത്തുക.ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും
തുടർന്ന് സിസ്റ്റം Restart  നൽകുക ..





➤ ഡി.എസ്.സി പ്രവർത്തിക്കുന്നില്ലെങ്കിൽ ...
NICD Sign ഡൗൺലോഡ് ചെയ്യുക.ഈ ഫയൽ Downloads എന്ന ഫോൾഡറിലാണ്  സേവ് ചെയ്യപ്പെടുന്നത്.തുടർന്ന് അപ്ലിക്കേഷനിൽ പോയി ആക്സസറീസ് എന്ന മെനുവിലെ ടെക്സ്റ്റ് എഡിറ്റർ (Text Editor ) തുറക്കുക..ഇവിടെ File -Save as  എന്ന മെനു എടുത്ത് ഡെസ്കടോപ്പിൽ NICDSign.desktop എന്ന പേരിൽ ഈ ഫയൽ സേവ് ചെയ്യണം.

അടുത്തതായി Downloads (Home )  എന്ന ഫോർഡർ തുറന്ന് റൈറ്റ് ക്ലിക്ക് ചെയ്യുക.അതിൽ  Open in terminal എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക ..ടെർമിനൽ ഓപ്പൺ  ആയി വരും.അവിടെ താഴെ  നൽകിയിട്ടുള്ള കമാൻഡ് ടൈപ്പ് ചെയ്തു / കോപ്പി പേസ്റ്റ്...  അപ്പോൾ സിസ്റ്റം പാസ്‌വേഡ് ചോദിക്കും സിസ്റ്റം പാസ്സ്‌വേർഡ് നൽകി  Enter Key അമർത്തുക

sudo dpkg -i NICDSign.deb
ഇൻസ്റ്റാൾ പൂർണ്ണമാകുന്നത് വരെ വെയിറ്റ് ചെയ്യുക .. ഇപ്പോൾ DSC പ്രവർത്തിക്കുന്നതായി കാണാം ..ഇല്ലെങ്കിൽ  സിസ്റ്റം Restart നൽകുമല്ലോ ..തുടർന്ന് താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യുക ..

Application-System Tools-Preferences-Startup Applications എടുത്തു വലതു ഭാഗത്ത് കാണുന്ന ആഡ് ബട്ടൺ ക്ലിക്ക് ചെയ്യണം.അപ്പോൾ വരുന്ന വിൻഡോയിൽ 

Name-NICDSign

Command: /opt/nic/NICDSign/DSCService.sh

എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.Comment എന്ന അവസാന ബോക്സിൽ ഒന്നും  നൽകേണ്ടതില്ല ..
ഇനി സിസ്റ്റം Restart  നൽകിയിട്ട് ശ്രമിക്കു ..

DSC Signer Tools
Hype Signer Tool in Ubuntu OS
Proxkey Signer Ubuntu OS
Proxkey Signer Deb File Ubuntu OS
Proxkey Signer Windows OS
Official Site to Check the Proper Working of DSC Signer in Your Laptop

View Details- "NICDSign client is not installed or running. If NICDSign client is already installed, remove and reconnect the token before trying again." സിംപിൾ ആയി ഈ ഇഷ്യു പരിഹരിക്കാം. വെറും രണ്ടു സ്റ്റെപ്പിൽ ഇത് ശരിയാക്കി എടുക്കാം. ഇതിനായി ടോക്കൻ റികണക്റ്റ് ചെയ്യേണ്ടതില്ല. Step 1 → NICDSign എന്ന DSC signer റൺ ചെയ്യിക്കുക ഡെസ്ക്ടോപ്പിൽ ഉള്ള NICDSign എന്ന shortcut (റൂബിക് ക്യൂബ്‌ ഐക്കൻ) ഡബിൾ ക്ലിക്ക് ചെയ്തു നൽകുക. (ഡെസ്ക്‌ടോപ്പിൽ ഐക്കൻ കാണുന്നില്ല എങ്കില് My Computer / This PC യിൽ C: ഡ്രൈവിൽ Program Files (x 86) ഫോൾഡർ തുറന്ന് അതിൽ ഉള്ള NICDsign എന്ന ഫോൾഡർ തുറന്ന് NICDSign എന്ന jar പ്രോഗ്രാം ഡബിൾ ക്ലിക്ക് ചെയ്ത് നൽകുക, റൈറ്റ് ക്ലിക്ക് ചെയ്ത് പിന്നീട് യൂസ് ചെയ്യാൻ Sent to Desktop (Create Shortcut)എന്ന ഓപ്‌ഷൻ നൽകുക.) Another instance of this application is already running, Exiting എന്ന് കാണുന്നെങ്കിൽ OK ബട്ടൻ ക്ലിക്ക് ചെയ്യുക. Step 2 → ബ്രൗസർ DSC സജ്ജമാക്കുക ബ്രൌസര്‍ ( Mozilla Firefox , Google Chrome , etc...) ഓപ്പന്‍ ചെയ്ത്‌ https://localhost:8020 എന്ന അഡ്രെസ്സ് ടൈപ്പ്‌ ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ പ്രസ് ചെയ്യുക. Privacy error -⚠️ Your connection is not private എന്നോ Warning⚠️ Potential security risk ahead എന്നോ വന്നാല്‍ സമീപം കാണുന്ന Advanced ബട്ടൻ ക്ലിക്ക് ചെയ്യുക. താഴെയായി കാണുന്ന Proceed to localhost (unsafe) എന്നതിലോ Accept the risk and continue എന്നതിലോ Add Exemption & Confirm Security Exemption എന്നതിലോ ക്ലിക്ക് ചെയ്യുക. Kaspersky പോലുള്ള ആന്റിവൈറസിന്റെ മെസേജ് ബോക്‌സ് കാണുന്നു എങ്കിൽ ⚠️ Continue ബട്ടൻ ക്ലിക്ക് ചെയ്യുക വീണ്ടും വരുന്ന മെസേജ് ബോക്സിലും ⚠️ Continue ബട്ടൻ ക്ലിക്ക് ചെയ്യുക. 404 Not Found എന്ന് കാണുന്നെങ്കില്‍ ബ്രൌസർ DSC സജ്ജമായി. ഇനി Spark Bill e-submit, BiMS Bill Approval, Spark GPF Approval തുടങ്ങിയ DSC യുടെ ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad