eTR 5 Online Payment

സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന്  eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പർ TR5നു പകരമായാണിത്. പൊതുജനങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി രൂപകൽപ്പന ചെയ്ത മൊഡ്യൂൾ വഴിയാണ് eTR5 സംവിധാനം പ്രവർത്തിക്കുന്നത്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർക്കു മാത്രമേ eTR5 വഴി തുക സ്വീകരിക്കാൻ കഴിയൂ. ഒരു ഓഫിസിൽ ഒടുക്കേണ്ട തുക ആ ഓഫിസിലെ ഏതൊരു ജീവനക്കാരനും ഇന്റർനെറ്റ് സേവനമുള്ള കംപ്യൂട്ടർ മുഖേനയോ മൊബൈലിലൂടെയോ സ്വീകരിക്കാം. തുക അടച്ച വിവരം ഉടൻ തുക ഒടുക്കുന്നയാളുടെ മൊബൈലിൽ ലഭിക്കുകയും ചെയ്യും. ഓഫിസിൽ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഏതു സമയവും മേലധികാരികൾക്കു പരിശോധിക്കാനാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
ഫീൽഡ് ഓഫിസർമാർക്ക് മൊബൈലിലൂടെ എവിടെനിന്നും തുക സ്വീകരിക്കാൻ സാധിക്കും. പുതിയ സംവിധാനം സംബന്ധിച്ച പരിശീലനം ട്രഷറി വകുപ്പ് മറ്റു വകുപ്പുകളിലെ മാസ്റ്റർ ട്രെയിനർമാർക്കു നൽകിക്കഴിഞ്ഞു. ഇവർ അതതു വകുപ്പുകളിലെ മറ്റ് ഓഫിസർമാർക്കു പരിശീലനം നൽകും.
eTR5 നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ പണമിടപാട് സുതാര്യമാകും. അടച്ച തുക എത്രയെന്ന് അറിയാൻ ഇടപാടുകാരനു കഴിയും. ഓഫിസിൽ അന്നതു ലഭിക്കുന്ന തുക ഉടൻ സർക്കാർ ശീർഷകത്തിലേക്കു വരവുവയ്ക്കപ്പെടുകയും ഇടപാടിന്റെ റീകൺസിലിയേഷൻ അതതു ദിവസംതന്നെ പൂർത്തിയാക്കപ്പെടുകയും ചെയ്യും.

Downloads
Hand Book on e-TR 5 and e-Treasury by Dr.Manesh Kumar E
സർക്കാർ ഓഫീസുകളിൽ ഫിസിക്കൽ TR5 സംവിധാനം പൂർണ്ണമായും ഒഴിവാക്കുന്നതിനും പൂർണ്ണമായും e-TR5 (ഓൺലൈൻ TR5) സംവിധാനത്തിലേക്ക് മാറുന്നതിനും അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു (From 01/07/2022) - Order G.O.(P)No.59/2022/Fin Dated 02/06/2022
eTR5 – Key Features - Training Module
e Websites
E Treasury 2.0 Portal
e TR5 Challan Creation Portal
TSB Portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad