PFMS: New scheme/ Bank Account Registration

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ  നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ PFMS  പോർട്ടലിൽ രജിസ്റ്റർ ചെയ്ത് MAP ചെയ്തിരുന്ന ഏജൻസികളെ (സ്കൂളുകൾ) സാങ്കേതിക കാരണങ്ങളാൽ DEACTIVATE  ചെയ്തിരുന്നു. ഇപ്രകാരം DEACTIVATE ചെയ്ത ഏജൻസികൾ പുതുതായി സ്കീം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി സ്കൂളിന്റെ യൂസർ നെയിം/പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  ഡീ ആക്ടിവേറ്റ് റിക്വസ്റ്റ് DGE  അപ്പ്രൂവ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും തുടർന്ന് പുതുതായി സ്കീം/ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (DGE)ഡീആക്ടിവേഷൻ അപ്പ്രൂവ് ചെയ്തിട്ടുണ്ടെങ്കിൽ  ചിത്രത്തിലേത് പോലെ APPROVED  വന്നിട്ടുള്ള സ്കൂളുകൾ പുതുതായി സ്കീം/ ബാങ്ക് അക്കൗണ്ട്  രജിസ്റ്റർ ചെയ്യേണ്ടതാണ്.
(My scheme > Deactivate scheme/ bank Acc >  Approver Remarks = Approved   ) 

സ്കീം / ബാങ്ക് അക്കൗണ്ട് രജിസ്റ്റർ  ചെയ്യുന്ന വിധം

1. PFMS പോർട്ടലിൽ ലോഗിൻ ചെയ്യുക. CLICK HERE LOGIN
2 . MY SCHEME സെലക്ട് ചെയ്യുക
3 . MANAGE   ക്ലിക് ചെയ്യുക
4 . STATUS എന്ന കോളത്തിൽ NOT IN USE   OR    (  My scheme >  Deactivate scheme/ bank Acc.  > Approver Remarks = Approved ആണെന്ന് ഉറപ്പു വരുത്തുക
5 . REGISTER NEW SCHEME  ക്ലിക് ചെയ്യുക
6 .  SCHEME എന്നുള്ളതിന്റെ  ബോക്സിന്‍റെ തൊട്ടടുത്ത SELECT SCHEME  ക്ലിക് ചെയ്യുക. SCHEME CODE  ആയ “2819”   ടൈപ്പ് ചെയ്ത് SEARCH ചെയ്താല്‍  DROP BOX  ൽ വരുന്ന  MID DAY MEAL Kerala(2819) > SELECT  ചെയ്യുക
7 . Scheme Name എന്ന ബോക്സില്‍  MID DAY MEAL Kerala(2819)  വന്നു എന്ന് ഉറപ്പുവരുത്തുക.
8 .  I WILL RECIEVE FUNDS FROM THIS AGENCY എന്ന ഓപ്ഷൻ (മൂന്നാമത്തെ ബട്ടന്‍ ) സെലക്ട് ചെയ്യുമ്പോള്‍  ആ ബോക്സ്‌ ACTIVE ആകും. 
SEARCH എന്ന ബോക്സ്  CLICK ചെയ്ത്  ഫണ്ടിംഗ് ഏജൻസി STATE,DISTRICT എന്നിവ SEARCH ചെയ്ത്  AEO > SELECT ചെയ്യുക      ( സ്കൂളുകൾ സെലക്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട  ഉപജില്ലാ വിദ്യഭ്യാസ ഓഫീസിന്‍റെ പേര്  ആണ്)
9 . CHECK SNA DETAILS എന്ന BOX  ക്ലിക് ചെയ്യുക
10 . ACCOUNT TYPE എന്നതില്‍  State Nodal Account എന്നത് കാണാം.അത് മാറ്റുന്നതിനായി   DROP BOX  ൽ നിന്നും ZERO BALANCE SUBSIDIARY ACCOUNT എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
11 . SELECT BRANCH എന്ന ഓപ്ഷനിൽ CLICK ചെയ്യുക.പോപ്‌ അപ്പ്‌ വിന്‍ഡോയില്‍   IFS CODE ENTER ചെയ്ത് ബ്രാഞ്ച്  സെലക്ട് ചെയ്യുക.
12 . ACCOUNT NUMBER കൃത്യമായി രേഖപ്പെടുത്തുക (PFMS-NOON MEAL നു വേണ്ടി കാനറാ ബാങ്കിൽ തുടങ്ങിയിട്ടുള്ള ZERO BALANCE SUBSIDIARY ACCOUNT)
13.പാസ്‌ ബുക്കില്‍  നോക്കി ACCOUNT NAME   >  AGENCY NAME AS PER BANK -ല്‍  നല്‍കുക.
14 . AGENCY ACCOUNT SCHEME COMPONENT MAPPING എന്ന ലിങ്കിൽ നിന്നും അനുയോജ്യമായ COMPONENTS സെലക്ട് ചെയ്യുക.( BULK എന്നത് നല്‍കിയാലും മതിയാവും) SAVE ക്ലിക് ചെയ്യുക.
15 . SAVE  എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക .    
" New added Scheme and Account will be visible under Manage Scheme after Next Login into PFMS" എന്ന സന്ദേശം സ്ക്രീനില്‍ കാണിക്കും OK  ക്ലിക് ചെയ്യുക.
"Scheme Saved Successfully"  എന്ന സന്ദേശം സ്ക്രീനില്‍ തെളിയും.
16. സ്റ്റാറ്റസ് അറിയുന്നതിനായി
My Schemes > Manage > status =PENDING കാണിക്കും. AEO അംഗീകരിക്കുന്നതോടെ "Approved" ആവും .Registered email id  യില്‍  " Your Account Number has been approved" എന്ന  Message വരികയും ചെയ്യും.

NB :  (i) APPROVE  ചെയ്യുന്നതിനു മുമ്പ്‌ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ AEO ഓഫീസുമായി ബന്ധപ്പെട്ട്  REJECT  ചെയ്ത്  വീണ്ടും REGISTRATION നടത്താവുന്നതാണ്.

(ii) പുതിയതായി രജിസ്റ്റ്ര്‍ ചെയ്യുമ്പോള്‍  Already Registered എന്ന സന്ദേശം വന്നാല്‍ സ്കീം Deactivate  ചെയ്യപ്പെട്ടിട്ടില്ല എന്ന്‍ മനസ്സിലാക്കാം.  (My scheme >  Deactivate scheme/ bank Acc.  > Approver Remarks = Approved ആണെന്ന്  ചെക്ക്‌ ചെയ്യുക.  ഒരു പക്ഷെ വീണ്ടും deactivation ചെയ്യേണ്ടി വരാം അല്ലെങ്കില്‍ DGE APPROVAL നടന്നിട്ടുണ്ടാവില്ല.  

              PFMS: ന്യൂ  സ്കീം/ ബാങ്ക് അക്കൗണ്ട് രജിസ്ട്രേഷൻ-വീഡിയോ
 
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad