Summer Vacation Computer Course -C-DiT

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി– ഡിറ്റ്) സ്കൂൾ ദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. അഞ്ചാം ക്ലാസു മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. പിഎച്ച്പി, പൈതൺ, ഗ്രാഫിക് ഡിസൈനിങ്, റോബോട്ടിക്സ്,വിഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി– ഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. ഏപ്രിൽ 1നു ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും സ്കൂൾ ബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവു കാട്ടുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും.

Registration -Contact Number :  0471- 2322100 / 2321360

E-Mail :tet@cdit.org

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad