Voluntary Retirement Scheme (VRS)

സ്വയം വിരമക്കലിനുള്ള കേരള സർവീസ് റൂൾസിലെ (കെ.എസ്.ആർ.) ചട്ടമനുസരിച്ച് ജീവനക്കാർ അപേക്ഷ നൽകിയാൽ, മൂന്നുമാസത്തിനകം മേലധികാരി നിരസിച്ചില്ലെങ്കിൽ സ്വയം വിരമിക്കൽ നിലവിൽ വരും.
ജീവനക്കാരുടെ അപേക്ഷ, നോട്ടീസ് കാലാവധിയായ മൂന്നുമാസം ഇല്ലാതെയാണ് ലഭിക്കുന്നതെങ്കിൽ ഓഫീസ് മേലധികാരി അഞ്ചു പ്രവൃത്തി ദിവസത്തിനകം വ്യക്തമായ കാരണം  കാണിച്ച് നിരസിക്കണം. വിജിലൻസ്, വകുപ്പുതല, ജുഡീഷ്യൽ നടപടികൾ നേരിടുന്നവരുടെയും സർക്കാർ ബാധ്യതയുള്ളവരുടെയും അപേക്ഷ ഏഴുദിവസത്തിനകം നിരസിക്കണം.
പ്രഥമദൃഷ്ട്യാ യോഗ്യമായ അപേക്ഷകൾ മാത്രമേ നിയമനാധികാരിക്കോ അക്കൗണ്ടന്റ് ജനറലിനോ അയക്കാവൂ. അക്കൗണ്ടന്റ് ജനറലിൽനിന്ന് സർവീസ് വെരിഫിക്കേഷൻ വാങ്ങി നിശ്ചിത തീയതിക്കുമുമ്പ് തീരുമാനമെടുക്കണം. ഇങ്ങനെയല്ലാതെ സ്വയം വിരമിക്കലിന് അനുവദിക്കരുത്.
Voluntary Retirement നടപടി ക്രമങ്ങൾ 
പെൻഷന് യോഗ്യമായ സേവന കാലയളവ് 20 വർഷം ഉള്ളവർക്ക് മാത്രം VRS ന് അപേക്ഷിക്കാം. 20 വർഷം Qualifying Service ഉണ്ടാകണം.( റൗണ്ട് ചെയ്യാതെ )   ഇവർക്ക് 5 വർഷം weightage കൂടി ലഭിക്കും. എന്നാൽ  weightage നൽകുമ്പോൾ പരമാവധി 33 വർഷം എന്നതിൽ കൂടാൻ പാടില്ല. കൂടാതെ weightage 5 വർഷം എടുക്കുമ്പോൾ യഥാർത്ഥ വിരമിക്കൽ തീയതി യും VRS തീയതിയും തമ്മിൽ ഉള്ള വ്യത്യാസത്തേക്കാൾ കൂടാനും പാടില്ല
Major Penalty ലഭിക്കാവുന്ന വകുപ്പുതല അച്ചടക്ക നടപടികൾ / വിജിലൻസ് കേസ് / ക്രൈം കേസ് Pending ഉള്ളവർക്ക് VRS ലഭിക്കില്ല.
ഏത് തീയ്യതി മുതലാണോ Retirement ആഗ്രഹിക്കുന്നത് ആ തീയ്യതിക്ക് ചുരുങ്ങിയത് 3 മാസം മുമ്പെങ്കിലും ബന്ധപ്പെട്ട Pension Sanctioning Authority ക്കു മുമ്പാകെ എഴുതി തയ്യാറാക്കിയ അപേക്ഷ നൽകിയിരിക്കണം.
Pension Sanctioning Authority അപേക്ഷ പരിശോധിച്ച് യോഗ്യമെങ്കിൽ ടി ജീവനക്കാരന്റെ സേവന പുസ്തകം “Service verification report” ലഭിക്കുന്നതിനായി അക്കൗണ്ടന്റ് ജനറലിന് അയച്ചു കൊടുക്കും. AGക്ക് പരിശോധനക്കായി അയക്കുന്നതിനു മുമ്പായി SB യിലെ എല്ലാ രേഖപ്പെടുത്തലുകളും ബന്ധപ്പെട്ട ഓഫീസ് മേധാവി പരിശോധിക്കേണ്ടതും AGക്ക് അയക്കുന്ന തീയ്യതി വരെയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് SB യിൽ രേഖപ്പെടുത്തേണ്ടതാണ്.
Service Verification പൂർത്തിയാക്കി AG ഓഫീസിൽ നിന്നും സേവന പുസ്തകം verification report സഹിതം തിരികെ ലഭിക്കുന്ന മുറയ്ക്ക്, യോഗ്യമെങ്കിൽ, Pension Sanctioning Authority ക്ക് ടി ജീവനക്കാരന് VRS അനുവദിച്ച് ഉത്തരവിറക്കാം.
VRS അനുവദിച്ച് ഉത്തരവിറങ്ങിയ ശേഷം സാധാരണ രീതിയിൽ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള അപേക്ഷ നൽകാം.
VRS തീയതി വരെയുള്ള സേവന കാലയളവിന് പുറമേ പരമാവധി 5 വർഷം പെൻഷന് അധിക യോഗ്യകാലമായി പരിഗണിക്കും.. (5 വർഷമോ, റിട്ടയർമെന്റിന് ഇനി ബാക്കിയുള്ള കാലയളവോ, ഏതാണോ കുറവ് – അത്രയും കാലം)..
Pension Sanctioning Authority VRS അനുവദിച്ച് ഉത്തരവിറക്കുന്നതു വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാരന് പ്രസ്തുത അപേക്ഷ അധികം നൂലാമാലകളില്ലാതെ പിൻവലിക്കാം.പക്ഷേ VRS അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് പിൻവലിക്കുന്നതിന് സർക്കാറിന്റെ അനുമതി വാങ്ങണം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad