സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെ–ടെറ്റിനായി ഏപ്രിൽ 3 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
എൽപി, യുപി, ഹൈസ്കൂൾ, സ്പെഷൽ ( യുപി തലം വരെ ഭാഷാ വിഷയങ്ങളും ഹൈസ്കൂൾ തലം വരെ സ്പെഷൽ വിഷയങ്ങളും) എന്നീ .വിഭാഗങ്ങളിലാണ് പരീക്ഷ. ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് ഓരോ വിഭാഗത്തിനും 500 രൂപ വീതവും പട്ടിക വിഭാഗങ്ങൾക്കും ശാരീരിക–കാഴ്ച വെല്ലുവിളി നേരിടുന്നവർക്കും 250 രൂപ വീതവുമാണ് ഫീസ്.
ഒന്നിലേറെ വിഭാഗങ്ങളിലേക്കും ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാനാകൂ. സമർപ്പിച്ചു കഴിഞ്ഞ അപേക്ഷകളിൽ പിന്നീട് തിരുത്തൽ അനുവദിക്കില്ല. കഴിഞ്ഞ ഒക്ടോബർ ഒന്നിനു ശേഷം എടുത്ത ഫോട്ടോയാണ് അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടത്. ഹാൾ ടിക്കറ്റുകൾ ഏപ്രിൽ 25 വരെ ഡൗൺലോഡ് ചെയ്യാം. ...
Syllabus | Model Questions |
---|---|
Category I | Category I |
Category II | Category II |
Category III | Category III |
Category IV | Category IV |