ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം വലിയൊരു തുക നല്‍കി പുറത്തുള്ള ഏജന്‍സികളെ ഏൽപ്പിക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാല്‍ ഇത് നമുക്ക് നമ്മുടെ ഓഫീസുകളിലിരുന്ന് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇപ്പോള്‍ എല്ലാ ഓഫീസുകളിലും ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഉണ്ട്. ഇത് ഉപയോഗിച്ച് ഫയല്‍ അപ്‌ലോഡിങ് നമുക്ക് തന്നെ ചെയ്യാവുന്നതാണ്. മാത്രമല്ല ഇപ്പോള്‍ ആധാര്‍ ഒ.ടി.പി ഉപയോഗിച്ചും ഫയല്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ടി.ഡി.എസ് റിട്ടേൺ .ഫയല്‍ അപ്‌ലോഡിങ് തുടങ്ങിയവ സ്വന്തമായി ചെയ്യാൻ സഹായിക്കുന്ന ഹെൽപ്പ് ഫയലുകൾ ചുവടെ ചേർക്കുന്നു..
New Traces പോർട്ടലിൽ ലോഗിൻ ചെയ്യുക (User Office TAN പാസ്സ്‌വേർഡ് മുൻപ് നൽകിയത് തന്നെ ) ഈ പേജിൽ "Services " ൽ ക്ലിക്ക് ചെയ്‌താൽ വരുന്ന drop down list ൽ "Declaration for non filing of Statements" സെലക്ട്ചെയ്യാം, തുറന്നു വരുന്ന പേജിൽ Add Statement സെലക്ട് ചെയ്യുക.
ഇനി Adding Statement Details ൽ Form Type ,Tax Year,Quarter, Reason, Reason Other നൽകിയാൽ Specify Reason കാണിക്കണം. തുടർന്ന് Add Statement Details നൽകാം
തുറന്ന് വന്ന പേജിൽ Declaration നൽകാം
എല്ലാം കൃത്യമായി നൽകി proceed നൽകാം
Declaration for Non-Filing of Statement has been submitted Successfully എന്ന മെസ്സേജ് കാണാൻ കഴിയും.
നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താൻ View Submitted Declaration എന്നതിൽ ക്ലിക്ക് ചെയ്ത് വന്ന പേജിൽ change Status എടുത്ത് മാറ്റം വരുത്താനുള്ള കാരണം നൽകി വീണ്ടും സമർപ്പിക്കാം .വീണ്ടും ലോഗിൻ ചെയ്താൽ Services -Declaration for non filing of Statements എടുത്താൽ മതി .