How to Prepare: Professional Tax in Spark | Bims Proceedings

ഒരു അർദ്ധവർഷം ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിൽ 60 ദിവസത്തിൽ കുറയാതെ പ്രവർത്തി ചെയ്ത് ആദായം ഉണ്ടാക്കുന്നവർ നൽകേണ്ട നികുതിയാണ് തൊഴിൽ നികുതി. വ്യക്തികളും കമ്പനികളുമാണ് ഇത്തരത്തിൽ തൊഴിൽ നികുതി നൽകേണ്ടത്.  ഒരു അർദ്ധവർഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴിൽ നികുതി 120 രൂപയും കൂടിയത് 1250 രൂപയും ആണ്. കൂടുതൽ വിശദാംശങ്ങൾ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 204 ഉം മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 245 ഉം ബന്ധപ്പെട്ട ചട്ടങ്ങളും പറയുന്നുണ്ട് .തൊഴിൽ നികുതി സ്പാർക്ക് മുഖേന എങ്ങനെ അടവാക്കാം .ബിംസിൽ പ്രൊസീഡിങ്സ് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2023 ഫെബ്രുവരിയിൽ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തവർ   Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം.Professional Tax deductions exists for....  employees. You may either remove these employees for reprocessing or continue with the remaining employees. ഇവിടെ ഇങ്ങനെ ഒരു മെസ്സേജ് കാണാം.
Remove Existing Prof. Tax  ഡിലീറ്റ് ചെയ്ത് കളഞ്ഞതിന് ശേഷം Include Prof. സെലക്ട് ചെയ്യുക.ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്(First Half :4/2023 To 9/2023 ,Second Half :10/2023 to 03/2023) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ Confirm  ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.

(കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1/08//2023 To 31/08//2023 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും).ഇത് പ്രിന്‍റ് എടുത്ത് DDO ഒപ്പ്  വച്ച് സീല്‍ ചെയ്ത് ആകെ തുകയും ചേര്‍ത്ത് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍  നല്‍കാം .

പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.പഞ്ചായത്തില്‍/മുന്‍സിപ്പാലിറ്റിയില്‍   /തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍നേരിട്ട്നല്‍കുന്നവര്‍ഇങ്ങനെചെയ്യണം.ഇല്ലെങ്കില്‍പ്രസ്തുതBillTypeലെഎല്ലാവരുടേയും ഡിഡക്ഷനില്‍ ഈ തുക വന്നിരിക്കും.(ഡിഡക്ഷനില്‍ നിന്നും ഡിലീറ്റ് ചെയ്താലും മതി[Salary matters-Changes in month-Present Salary--Select Employee- Deductions]
Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary) Prof Tax Entry വന്നിരിക്കും.ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്.(ബില്ലിനൊപ്പം ബിംസില്‍ ലഭിക്കുന്ന Proceedings ട്രെഷറിയില്‍ നല്‍കണം Proceedings തയ്യാറാക്കുന്ന രീതി താഴെ ചേര്‍ത്തിരിക്കുന്നു )  അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുന്‍സിപ്പാലിറ്റിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ (Intimation ലഭിക്കണം-അതിന് അതാത് ഓഫീസില്‍ തിരക്കുക )  ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.(ബില്‍ cash ചെയ്തിട്ടേ ചെക്ക്‌ നല്‍കാവൂ).
ഒരു ജീവനക്കാരനെ Provisional Taxല്‍ നിന്നും മാറ്റി  നിര്‍ത്താന്‍ അയാളുടെ Salary Matters-Changes in Month-Present Salary- Bill Type Select Option ആക്കി കണ്‍ഫേം ചെയ്യുക )താല്‍ക്കാലികമായി മാറ്റുക.
തൊഴിൽ നികുതി സ്പാർക്ക് മുഖേനയാണ് അടവാക്കുന്നതെങ്കിൽ ആഗസ്റ്റ് ബില്ലിൽ ഡിഡക്ട് ചെയ്യണം. നേരിട്ട് പഞ്ചായത്തിൽ / മുനിസിപ്പാലിറ്റിയിൽ അടക്കുകയാണെങ്കിൽ സെപ്റ്റംബർ 30 നകം അടക്കുകയും റസിപ്റ്റിന്‍റെ കോപ്പി ട്രഷറിയിൽ സമർപ്പിക്കണം..
Downloads
How to Prepare Professional Tax in Spark by Ajaykumar K S
How to Calculate Professional Tax in Spark by Jimmy Augustine
How to Prepare Proceedings in BiMS
Submitting Professional Tax Receipt with Salary Bill-Govt Order GO(P) No.195/09/Fin. Dtd 20.05.2009
Professional Tax -Amendment-Kerala Municipality Bill 2008
Professional Tax Rates in Kerala
Proceedings of Professional Tax
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad