ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 12ന് രാവിലെ 10 മുതൽ ആരംഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2024 ജൂൺ 12 ന് രാവിലെ 10 മണി മുതൽ 13 ന് വൈകിട്ട് 5 മണിക്ക് മുൻപായി സ്‌കൂളിൽ പ്രവേശനത്തിന് ഹാജരാക്കേണ്ടതുണ്ട് പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.
ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം.
Kerala HSCAP Plus One Second Allotment- 2024
Board Name | Directorate of Higher Secondary Education, Kerala |
Category | Kerala Plus One Admission 2024 |
Second Allotment | 12th June 2024 |
Allotment Status | Published |
Contact Details | 0471-2529855, 0471-2529856, 0471-2529857 |
HSCAP admission portal | hscap.kerala.gov.in |
Stream | Art, Science, and Commerce |
How to check the HSCAP Kerala Plus One Second Allotment Result?
1: Visit HSCAP Portal https://hscap.kerala.gov.in
2: Click on the link Candidate Login -SWS
3: Enter User name ,Password select District Login.
4: Check Allotment status & Allotment letter
5:Click on the link Second Allot Results
6: Print Allotment Slip
പ്ലസ് വൺ സ്ഥിരം പ്രവേശനത്തിനുള്ള ഫീസ് എങ്ങനെ അടക്കാം?
അടയ്‌ക്കേണ്ട ഫീസിന്റെ വിശദാംശങ്ങൾ അലോട്ട്‌മെന്റ് ലെറ്ററിൽ തന്നെയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പേയ്‌മെന്റ് സാധ്യമല്ലെങ്കിൽ, അത്തരം ഉദ്യോഗാർത്ഥികൾക്ക് അവർക്ക് അനുവദിച്ചിരിക്കുന്ന സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്ന സമയത്ത് നേരിട്ട് തുക അടയ്ക്കാവുന്നതാണ്.
Downloads |
---|
Certificates to be Produced for Admission : Instruction to Applicants |
Higher Option Cancellation/Selective Higher Option Cancellation Application Form |
▪️ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?
രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ പ്രവേശനം നേടണം. ഇത്തവണയും ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനം എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിച്ചത് ഒന്നാം ഓപ്‌ഷൻ തന്നെ ആണെങ്കിൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.
▪️ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ ഓപ്‌ഷൻ മാറ്റം ലഭിക്കാത്തവർ ജൂൺ 19 ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.
▪️ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ ജൂൺ 19ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
▪️ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?
ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.
22309132616
ReplyDelete