Sampoorna + Mobile App : Kite Kerala

പൊതുവിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് (ആൻഡ്രോയിഡ്) പ്രവർത്തനസജ്ജമായി.സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുള്ളത് . പ്രധാനാദ്ധ്യാപകനും .അധ്യാപകർക്കും. രക്ഷക്കർത്താവിനും  പ്രത്യേക ലോഗിൻ സൗകര്യവും സമ്പൂർണ്ണ പ്ലസിൽ ലഭിക്കും. സമഗ്ര വിഭവ പോർട്ടലിലെ പഠന സഹായികൾ സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് ലഭിക്കുന്നതാണ് . മൊബൈൽ ആപ്പ് മാത്രമല്ല വെബ് പതിപ്പിലും സമ്പൂർണ്ണ പ്ലസ്  ലഭ്യമാകും .

Select Role: HM (admin login) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ സമ്പൂർണ്ണ യൂസർനെയിമും പാസ്സ്‌വേർഡും നല്‍കിയാണ്‌ ലോഗിന്‍ ചെയ്യേണ്ടത്.
Select Role: Teacher എന്ന ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ സമ്പൂര്‍ണയില്‍  Data Entry user ആയി അധ്യാപകരെ  സെറ്റ് ചെയ്യേണ്ടതുണ്ട്  അതിനായി Sampoorna യില്‍ അഡ്മിനായി ലോഗിന്‍ ചെയ്യുക. Dashboard ലുള്ള Data Entry users മെനു click ചെയ്യുക.
Data Entry User  Make new user -Username (eg.PEN .Name ),First Name,Password,Email (as in Spark) നൽകുക. Create ബട്ടൽ click ചെയ്യുക. ഡിവിഷനുകൾ കാണിച്ചിട്ടുള്ള (Edit allowed class ) window വരും അവിടെ  class charge ഉള്ള class & Division ൽ ടിക് മാർക്ക് നൽകി Update ചെയ്യുക.തുടർന്ന് Allowed class updated എന്ന പേജിൽ ക്രീയേറ്റ്‌ ചെയ്ത അദ്ധ്യാപകരുടെ പേരുകൾ കാണാം വലതു വശത്തു Inactivate എന്നതിൽ ക്ലിക്ക് ചെയ്തു Active എന്നാക്കുക .

ശേഷം Mobile app ൽ റോള്‍ Teacher സെലക്ട്‌ ചെയ്ത്  user name .password നൽകി ലോഗിൻ ചെയ്യാം. . 
Select Role :Parentഎന്ന ഓപ്ഷൻ സെലക്ട്ചെയ്താൽ രക്ഷിതാവ്‌ സമ്പൂർണ്ണയില്‍ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും .

Sampoorna Plus Mobile APP(link)Sampoorna Website(open)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad