സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്കും സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർക്കും ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ പൊതുസഹായ പദ്ധതി 2023 പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം ആറുലക്ഷം രൂപയിൽ കുറവുള്ള, സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർ, സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർ എന്നിവരാണ് അപേക്ഷിക്കാൻ അർഹർ. അപേക്ഷാഫോമും നിബന്ധനകളും ചുവടെ ചേർക്കുന്നു .അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം ജൂലൈ 30നു മുമ്പ് ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ഓഫീസിൽ ലഭ്യമാക്കണം
വിലാസം
അസിസ്റ്റന്റ് സെക്രട്ടറി
ദേശിയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരളം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ജഗതി .തിരുവനന്തപുരം 14
Contact Info:
Phone: 0471 - 2580 574
Mobile: 9447362375, 9497461784