Staff Fixation 2023-24

2023-24 അദ്ധ്യയന വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂളുകൾ സമന്വയ മുഖേന  സമർപ്പിക്കേണ്ട വിവരങ്ങളെ  സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു .
സമ്പൂർണ്ണ സൈറ്റിൽ ആറാം പ്രവൃത്തി ദിനം വരെ രേഖപ്പെടുത്തപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് സമന്വയ വഴി തസ്തിക നിർണ്ണയം നടത്തുന്നത്. സമന്വയയിൽ കുട്ടികളുടെ എണ്ണം ഭാഷ പോലുള്ളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു .

Downloads
2023-24 അധ്യയനവര്‍ഷത്തെ സ്റ്റാഫ് ഫിക്‍സേഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് .Circular No.DGE/7241/2023-H2 Dated, 26/08/2023
പൊതുവിദ്യാഭ്യാസം - തസ്തിക നിർണ്ണയം 2023-24 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ചും സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുന്ന സ്കൂളുകളിലെ തസ്തിക നിർണ്ണയം- സംബന്ധിച്ച് - Circular No.DGE/7241/2023/H2 Dated, 18/08/2023
2023-2024 -വര്‍ഷത്തെ തസ്തികനിര്‍ണ്ണയം, അധ്യാപക/അനധ്യാപക ബാങ്ക്‌ നവീകരണം, സംരക്ഷിത ജീവനക്കാരുടെ പുനര്‍ വിന്യാസം എന്നിവ സംബന്ധിച്ച്‌ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - Circular No.DGE/7241/2023/H2 Dated, 07/08/2023
Staff Fixation 2023-24 Amendment - Circular No.DGE/7241/2023-H2 Dated, 01/08/2023
Staff Fixation 2023-24 Instructions-Circular No.DGE/7241/2023-H2 Dated, 31/07/2023
Staff Fixation 2022-23 | 2022-23 വർഷത്തെ അധിക ഡിവിഷനും തസ്തികയും പുനഃക്രമീകരിച്ച ഉത്തരവ് വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും ഉടൻ തന്നെ നൽകുന്നതിന് DGE യുടെ കർശന നിർദ്ദേശം Circular No.DGE/12752/2023-H2 Dated, 30/07/2023
സമ്പൂര്‍ണ്ണയില്‍ സ്കള്‍ കുട്ടികളുടെ യു.ഐ.ഡി. കൃത്യമാക്കുന്നതിനുള്ള സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - Circular No.N.E.P-3/236124/21/DGE Dated, 25/07/2023
പൊതുവിദ്യാഭ്യാസം :തസ്തിക നിർണ്ണയം 2022-2023 സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിൽ അധിക തസ്തികകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് GO(Ms) No.95/2023/GEDN Dated, 07/07/2023
Staff Fixation 2023-24 | Regarding verification of complete information by Education Officers in person at schools - Circular No.DGE/7241/2023-H2 Dated, 06/06/2023
Sixth Working Day | 2023-24 – ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച് - Circular No.S2(A)/5525/2023/DGE Dated, 03-06-2023
Sixth Working Day | 2023-24 – ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച് - Circular No.S2(A)/5525/2023/DGE Dated, 01-06-2023
Sixth Working Day |Data Entry User Manual
Sixth Working Day |Proforma
Sixth Working Day | Notice
TC Exemption 2023-24 |G.O.(Rt) No.3266/2023/GEDN Dated, 05-06-2023
Staff Fixation 2023-24 | Data Entry in Sampoorna - Instructions - Circular No.7241/2023-H2 Dated 15-05-2023

Samanwaya Staff Fixation
വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം  Government, Aided സ്കൂളുകളിലെ തസ്തിക നിർണയം എന്നിവ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്‌വെയറാണ് സമന്വയ  സമ്പൂർണ്ണയിൽ നൽകിയ കുട്ടികളുടെ വിവരങ്ങൾക്കനുസരിച്ചാണ് തസ്തികകൾ നിർണ്ണയിക്കുന്നത്.
സമന്വയക്ക്  രണ്ട് ലോഗിനുകളുണ്ട്
1. Manager login (Aided school only) : ജീവനക്കാരുടെ നിയമന അംഗീകാരത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്
2.  HM Login :  തസ്തിക നിർണയത്തിനുള്ള  പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്
Preparations
(1)    ആറാം പ്രവർത്തി ദിനത്തിലെ Sampoorna യിലെ entry കൃത്യതയുള്ളതാക്കുക.
(2)  category തിരിച്ച് (Designation wise) seniority  rank നൽകി staff list തയ്യാറാക്കുക.
 (3) സ്കൂളിലെ എല്ലാ കെട്ടിടങ്ങളുടെയും fitness certificate- pdf ഫയലായി സൂക്ഷിക്കുക.
(4) School plan-pdf ഫയലായി സൂക്ഷിക്കുക.
(5) Sampoorna പ്രകാരം ആറാം പ്രവത്തി ദിനത്തിൽ UID ഇല്ലാത്തകുട്ടികളുടെ ലിസ്റ്റ്  -- ക്ലാസ്  അടിസ്ഥാനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന proforma ൽ തയ്യാറാക്കി,  ക്ലാസ് അധ്യാപകന്റെയും  പ്രഥമധ്യാപകന്റെയും  സാക്ഷിപത്രത്തോടു കൂടിയുള്ള - pdf file തയ്യാറാക്കുക.ഈ വർഷം(2023-24) UID ഇല്ലാത്തവരുടെ Declaration അപ് ലോഡ് ചെയ്യുന്നതിനുള്ള option ലഭ്യമല്ല.
സമ്പൂർണ്ണയുടെ user id യും password നൽകുക. Login using Sampoorna  എന്ന tick box-on ചെയ്യുക.
4 ടാബുകളുള്ള  പേജ് ദൃശ്യമാവും.
(1) sixth working day strength
(2) staff statement details
(3) plan and fitness details
(4) Readmission/ strength details
ഈ ടാബുകൾ ചുവപ്പു നിറത്തിലുള്ളവയാണ്. ഓരോ ടാബിന്റെയും details update  ചെയ്ത് submit ചെയ്യുമ്പോൾ ടാബുകൾ പച്ച  നിറമുള്ളവയാവും.
1.Sixth working day strength- click ചെയ്യുമ്പോൾ സമ്പൂർണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണം  ദൃശ്യമാവും.
ഇവിടെ editing നടത്തി സമന്വയയിൽ മാറ്റം വരുത്തുവാൻ സാധ്യമല്ല.വിവരങ്ങൾ പരിശോധിച്ചിട്ട് Confirm strength details എന്ന് ബട്ടണിൽ click ചെയ്യുക. confirm ചെയ്യുക. ഇപ്പോൾ ചുവന്ന നിറത്തിൽ ആയിരുന്ന sixth working day strength ടാബ് പച്ച നിറമുള്ളതായി മാറും.
(2) staff statement details  - click ചെയ്യുക.ദൃശ്യമാകുന്ന പേജിൽ ഇടതുവശത്ത് കാണുന്ന repository ൽ ക്ലിക്ക് ചെയ്യുക. മുൻ  വർഷത്തെ staff list എടുക്കുക.
പ്രസ്തുത വർഷത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും നമുക്ക് കാണാനാവും. ഇവിടെ ഓരോ ജീവനക്കാരനെയും view ചെയ്യുവാനും edit ചെയ്യുവാനും transfer ചെയ്യുവാനും സാധിക്കും. create staff list ൽ click ചെയ്യുക..
മുൻവർഷത്തെ staff list ൽ - നിന്ന് ( റിട്ടയർ ചെയ്തവരെ) ഒഴിവാക്കേണ്ടവരുടെ tick mark ഒഴിവാക്കി പുതിയ ടtaff list create ചെയ്യുക.
ഓരോ ജീവനക്കാരന്റെയും വിവരങ്ങൾ - pending promotion or approval എന്നിവയും തയ്യാറാക്കി വെച്ചിരിക്കുന്ന staff list പ്രകാരം seniority rank ഉം നൽകി save ചെയ്യുക.
സകൂളിൽ Seniority rank നൽകേണ്ട category കൾ
HM, UPSA, LPSA, Part time/ full time Hindi tr, Part time/ full time Sanskrit teacher, OA,  Clerk, HSA (language, subject- Mathematics, Natural science ....) മീനിയൽ
(3) Plan and fitness details
കഴിഞ്ഞവർഷം നൽകിയിട്ടുള്ള കെട്ടിടത്തിന്റെ അളവുകൾ ഇവിടെ ദൃശ്യമാകും.പൊളിച്ചുമാറ്റിയത്  (--) ചെയ്യുക .പുതിയതായി പണിതവ (+) ചെയ്യുക.
Fitness date നൽകി Save ചെയ്യുക.
Plan ഉം  Fitness certificate ഉം upload  ചെയ്യുക.
ഇവ view ചെയ്യുവാനും സാധിക്കും. Save ചെയ്യുക. Confirm ചെയ്യുക.
(4) Readmission/strength details
UID ഇല്ലാത്ത കുട്ടികളുടെ എണ്ണം നൽകുമ്പോൾ സത്യപ്രസ്താവന Upload ചെയ്യുവാനുള്ള Option ലഭിക്കും. ആ pdf file - upload ചെയ്തു, Submit ചെയ്യുക.
(ഈ വർഷം 2023-24 UID ഇല്ലാത്തവരുടെ Declaration അപ് ലോഡ് ചെയ്യുന്നതിനുള്ള option ലഭ്യമല്ല.)
Preview and forward എന്നൊരു button ദൃശ്യമാവും.
Preview ചെയ്തു നോക്കി Print എടുത്ത് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക.തെറ്റുണ്ടെങ്കിൽ Reset all ൽ click ചെയ്യുക. വിവരങ്ങൾ ശരിയാക്കുക.തുടർന്ന് Submit ചെയ്യുക.Proposal AEO / DEO ആഫീസിലേക്ക് forward ചെയ്യപ്പെടും. 
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad