സര്ക്കാര് വിദ്യാലയങ്ങളിലെ 3, 5, 8 ക്ലാസ്സുകളില് പഠിക്കുന്ന, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നിരയില് എത്തിക്കുന്നതിനായി ആവിഷ്ടരിച്ച പദ്ധതിയാണ് ശ്രദ്ധ. 2025-26 അധ്യയന വര്ഷം 3, 5, 8 ക്ലാസ്സുകളില് ചുവടെപ്പറയുന്ന വിഷയങ്ങളിലാണ് ശ്രദ്ധ പദ്ധതി നടപ്പിലാക്കുന്നത്.
◼ക്ലാസ്സ് അധ്യയന സമയത്തിനു പുറമേ ഒരു മണിക്കൂര് അധിക സമയം കണ്ടെത്തി പദ്ധതിയില് ഉള്പ്പെട്ട കട്ടികള്ക്ക് ക്ലാസ്സ് നല്കേണ്ടതാണ്. 150 മണിക്കൂര് എങ്കിലും ഈ പദ്ധതിക്കുവേണ്ടി വിനിയോഗിക്കണം.
◼പദ്ധതി 2025 ആഗസ്റ്റ് മുതല് 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് നടപ്പിലാക്കേണ്ടത്.
◼പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനാധ്യാപകന് ഒരു ടൈടേബിള് രൂപപ്പെടുത്തേണ്ടതും, എസ്.ആര്.ജി യോഗം ചേര്ന്ന് സ്കൂള്തല പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യേണ്ടതുമാണ്.
◼പി.ടി.എ യോഗങ്ങള് കൂടി പ്രസ്തരത പദ്ധതി നടത്തിപ്പിനെ കുറിച്ച് അവബോധംനല്കേണ്ടതാണ്. പദ്ധതിയില് ഉള്പ്പെട്ട കുട്ടികളുടെ രക്ഷകര്ത്താക്കളുടെ യോഗം ഓരോ ടേമിലും ചേര്ന്ന് കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച വിവരങ്ങള് കൈമാറേണ്ടതാണ്
◼കുട്ടികളുടെ ലിസ്റ്റ് നിശ്ചിത മാതൃകയിലുള്ള പ്രൊഫോര്മായില് തയ്യാറാക്കേണ്ടതാണ്. ലിസ്റ്റ് വിദ്യാഭ്യാസ ഓഫീസര്മാര് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്മാരില് നിന്നും ശേഖരിച്ച് ആഗസ്റ്റ് 20-നകം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു തരേണ്ടതാണ്. ടി ലിസ്റ്റ് എക്സല് ഷീറ്റില് കൂടി തയ്യാറാക്കി ഈ കാര്യാലയത്തിലെ ക്യൂഐ. പി വിഭാഗത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്.
◼ഈ പദ്ധതിക്കുവേണ്ടി അനുവദിക്കുന്ന തുകയുടെ 60% ലഘുഭക്ഷണത്തിനും 40% പഠന സാമഗ്രികള്ക്കുവേണ്ടിയും വിനിയോഗിക്കണം.
◼അധ്യാപകര് കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തല് രേഖ സൂക്ഷിക്കേണ്ടതും ആയത് മോണിറ്ററിംഗ് ടീമിനു മുന്നില് അവതതരിപ്പിക്കേണ്ടതുമാണ്.
◼ശ്രദ്ധ പദ്ധതിയില് ഉള്ള കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ, സംസ്ഥാനതലങ്ങളില് നിന്നും നിരീക്ഷണ സമിതിയുടെ സന്ദര്ശനം നടത്തേണ്ടതാണ്.ജില്ലാ, സംസ്ഥാനതല നിരീക്ഷണത്തിനുശേഷം അവലോകന യോഗങ്ങള് നടത്തേണ്ടതാണ്.
◼ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയില് വിദ്യാഭ്യാസ ഉപഡയറക്ടര് ചെയര്മാനും, ഡ്വയറ്റ് പ്രിന്സിപ്പാള് കണ്വീനറും, ജില്ലാ വിദ്യാഭ്യാസ ഓഫീസര്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് എന്നിവര് അംഗങ്ങളുമാണ്.
◼പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില് ബന്ധപ്പെട്ട പ്രഥമാധ്യാപകരുടെ ഓരോ ടേമിലും ജില്ലയിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച റിപ്പോര്ട്ട് ഡയറ്റുകളുടെ നേതൃത്വത്തില് തയ്യാറാക്കേണ്ടതും ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില് അവതതരിപ്പിക്കേണ്ടതുമാണ്.
◼പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ ഓഫീസര്മാര്ക്കുള്ള ഫണ്ട് കുട്ടികളുടെ ലിസ്റ്റ് ലഭ്യമാകുന്നമുറക്ക് നല്കുന്നതാണ്.
◼സ്കൂളുകള്ക്ക് അനുവദിക്കുന്ന തുക ടി പദ്ധതിയില് ഉള്പ്പെട്ട് കുട്ടികളുടെ പഠന പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്നുവെന്ന് വിദ്യാഭ്യാസ ഓഫീസര്മാര് ഉറപ്പുവരുത്തേണ്ടതാണ്.

Module | High School Section |
---|
Download HS Section Module |
Module | UP Section |
---|
Download UP Section Module |
Module | LP Section |
---|
Download LP Section Module |