മൂന്നാം പോളിസി വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പായി മെഡിസെപ് ഡാറ്റയില്‍ അന്തിമമായി തിരുത്തലുകള്‍ /കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ ധനകാര്യ വകുപ്പിന്റെ 27-05-2024 തീയതിയിലെ പരിപത്രം ( നം. 30/2024/ധന ) പ്രകാരം വന്നിട്ടുണ്ട്.മൂന്നാമത്തെ പോളിസി വര്‍ഷം 01-07-2024 തീയതിയില്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍, വിവിധ വകപ്പുകള്‍,യൂണിവേഴ്സിറ്റികള്‍,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള്‍ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില്‍ നിന്നും ആരെയെങ്കിലും നീക്കം ചെയ്യന്നതിനുമുള്ള അപേക്ഷകള്‍, ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കു 10-06-2024 -നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ് .
ഇപ്രകാരം സമയബന്ധിതമായി ലഭിക്കുന്ന അപേക്ഷകള്‍ ഡി.ഡി.ഒ.-മാര്‍ സ്വീകരിച്ചു 20/06/2024 തീയതിക്ക് മുന്‍പായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി നിര്‍ബന്ധമായും Verify ചെയ്യേണ്ടതാണ്.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ മെഡിസെപ് ബന്ധപ്പെടു ഡ്.ഡി.ഒ-മാര്‍ Block ചെയ്യേണ്ടതും ഇപ്രകാരം വിരമിക്കുന്ന ജീവനക്കാര്‍ ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കുന്ന പെന്‍ഷന്‍ അപേക്ഷയില്‍ സര്‍വീസ് കാലയളവില്‍ ഉണ്ടായിരുന്ന മെഡിസെപ്പ് ഐ.ഡി ,PEN എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ് . ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍, ആയത് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും ടി പെന്‍ഷനറുടെ എംപ്ലോയീ പ്രൊഫൈലില്‍ നിന്നും മെഡിസെപ് ഐ.ഡി പെന്‍ഷനര്‍ പ്രെഫൈലിലേക്ക് മാറ്റി വീണ്ടും Verify ചെയ്യേണ്ടതുമാണ് .
നിലവിലെ പെന്‍ഷന്‍കാര്‍, തങ്ങളുടെയും ആശ്രിതമുടെയും വൃക്തിഗത വിവരങ്ങള്‍ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില്‍ നിന്നും ആരെയെങ്കിലും നീക്കം ചെയ്യന്നതിനുമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍/പെന്‍ഷന്‍ ഓഫീസര്‍ക്കു 10-06-2024 -നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ് .
ഇപ്രകാരം സമയബന്ധിതമായി ലഭിക്കുന്ന അപേക്ഷകള്‍ ട്രഷറി ഓഫീസര്‍മാര്‍/പെൻഷന്‍ ഓഫീസര്‍മാര്‍ സ്വീകരിച്ചു 20/06/2024 തീയതിക്ക് മുന്‍പായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി നിര്‍ബന്ധമായും Verify ചെയ്യേണ്ടതാണ്.
കൂടാതെ, എല്ലാ മെഡിസെപ് ഗുണഭോക്താക്കളും മെഡിസെപ് വെബ്സൈറ്റിലെ സ്റ്റാറ്റസ് മെനുവില്‍ പെന്‍ നം / എംബ്ലോയീ ഐ.ഡി./പി.പി.ഒ.നം/പെന്‍ഷന്‍ ഐ.ഡി., ജനന തീയതി, വകുപ്പിന്റെ ട്രഷറിയുടെ പേര് എന്നിവ നല്‍കി സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഡൌണ്‍ലോഡ് ചെയ്ത് തങ്ങളുടെ മെഡിസെപ് ഡാറ്റയില്‍ ആവശ്യമായ തിരുത്തലുകള്‍ ബന്ധപ്പെട്ടവര്‍ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
20-06-2024 തീയതിക്ക് ശേഷം സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വരുത്തുന്ന തിരുത്തലുകള്‍ (നവജാത ശിശുക്കള്‍, പുതുതായി വിവാഹം കഴിയുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെ) മെഡിസെപ് ഐ.ഡി. കാര്‍ഡില്‍ പ്രതിഫലിക്കില്ല. ആയതിനാല്‍ ഡി.ഡി.ഒ.-മാരും ട്രഷറി ഓഫീസര്‍മാരും ടി തീയതിക്ക് മുന്‍പ് ലഭ്യമാകുന്ന അവസാന ഡാറ്റാ അപ്ഡേഷന്‍ അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുന്‍പായി തന്നെ മെഡിസെപ് പോര്‍ട്ടലില്‍ ആയത് Verify ചെയ്തു ക്രമപ്പെടുത്തി വെയ്ക്കേണ്ടതാണ് .
2018 മുതല്‍ ആരംഭിച്ച വിവരശേഖരണവും അതുമായി ബന്ധപ്പെട്ട കൂട്ടിചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കുമായി നല്‍കിയിട്ടുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കാതെ അനുവദിച്ച സമയപരിധി കഴിഞ്ഞും ഡി.ഡി.ഒ.മാരുടേയും ട്രഷറി ഓഫീസര്‍മാരുടേയും സഹായത്തോടെ 20.06.2024 -നു ശേഷം status report തിരുത്തല്‍ വരുത്തിയിട്ട് കാര്‍ഡ് ലഭ്യമായിട്ടില്ല എന്ന പരാതി നല്കിയാല്‍ ആയത് പരിഗണിക്കുന്നതല്ല.
MEDiSEP Releated Downloads |
---|
MEDISEP Medical Insurance for State Employees and Pensioners- Application, Claim, Coverage |
MEDiSEP Mobile Application |