Income Tax Calculation New Regime | Old Regime

2024-25 സാമ്പത്തികവര്‍ഷാരംഭത്തില്‍ എല്ലാ ജീവനക്കാരുടെ പക്കല്‍ നിന്നും ആന്റിസിപ്പേറ്ററി ഇന്‍കംടാക്സ്‌ സ്റ്റേറ്റ്മെന്റ്‌ വാങ്ങിയശേഷം, 12 തുലൃഗഡുക്കളായി പ്രതിമാസ ശമ്പളത്തില്‍ നിന്നും ആദായനികുതി കുറവ്‌ ചെയ്യേണ്ടത്‌ എല്ലാ DDO മാരുടേയും ഉത്തരവാദിത്വമാണ്‌. 2024-25 വര്‍ഷത്തെ അവസാനമാസത്തെ സാലറി ബില്‍  (2025 ഫെബ്രുവരി മാസത്തെ സാലറിബില്‍) തയ്യാറാക്കുന്നതിന്‌ മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ ഫൈനല്‍ ആദായനികുതി സ്റ്റേറ്റ്മെന്റ്‌ തയ്യാറാക്കേണ്ടതും, ആയത്‌ DDO ക്ക്  നല്‍കേണ്ടതുമാണ്‌. ആദായനികുതി കാല്‍ക്കുലേഷനില്‍, 2020 മുതല്‍ Old Regime, New Regime എന്നിങ്ങനെ രണ്ട്‌ രീതികള്‍ നിലവില്‍ രാജ്യത്തുള്ളതായി എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. നിലവില്‍ ഏത്‌ വേണമെങ്കിലും ജീവനക്കാരന്‍ സ്വീകരിക്കാവൃന്നതാണ്‌. പൂതിയ Regime ല്‍ ഡിഡക്ഷനുകളൊന്നും അനുവദനീയമല്ലാത്തതിനാല്‍, ആദായനികുതി കണക്കാക്കുന്നത്‌ വളരെ ലളിതമാണ്‌. പഴയ Regime ല്‍, ആദായനികുതി സ്റ്റേറ്റ്മെന്റിനൊപ്പം, ഏതെല്ലാം ഡിഡക്ഷനുകള്‍ സ്റ്ററേറ്റ്മെന്റില്‍ ക്ലെയിം ചെയ്യുന്നുണ്ടോ, അതിന്റെയെല്ലാം പകര്‍പ്പുകള്‍ വെരിഫീക്കേഷനുവേണ്ടി നല്‍കേണ്ടതാണ്‌. ആദായനികുതി കുറവ്‌ ചെയ്യുന്നതിനായി ക്ലെയിം ചെയ്യന്ന ഡിഡക്ഷനുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം, സ്റ്റേറ്റ്മെന്റില്‍ ഒപ്പിട്ടിരിക്കുന്ന ജീവനക്കാരനാണെങ്കിലും, ഡിഡക്ഷനുകള്‍ എല്ലാം  ചെയ്തിരിക്കുന്നത്‌ ചട്ടപ്രകാരമാണോയെന്ന്‌ പരിശോധിക്കേണ്ട ഉത്തരവാദിത്വം DDO യ്ക്കാണ്‌. സാമ്പത്തികവര്‍ഷാരംഭത്തില്‍ എല്ലാ ജീവനക്കാരുടെ പക്കല്‍ നിന്നും ആന്റിസിപ്പേറ്ററി ഇന്‍കംടാക്സ്‌ സ്സ്റേറ്റ്മെന്റ്‌ വാങ്ങുന്നുണ്ടെങ്കിലും, പലപ്പോഴും സാലറിയിലെ വൃത്യാസം മൂലവും അരിയറുകളും മറ്റും ലഭിക്കുന്നതുകൊണ്ടും, ആദ്യം നല്‍കുന്ന ആന്റിസിപ്പേറ്ററി സ്സ്റേറ്റ്മെന്റില്‍ നിന്നും വൃതൃസ്തമായിരിക്കും, വര്‍ഷാവസാനമാകമ്പോഴുള്ള ടാക്സ്‌ ലയബിലിറ്റി. അതുകൊണ്ടാണ്‌ അവസാനത്തെ സാലറിക്ക്‌ മുമ്പായി ആദായനികുതിസ്റ്റേറ്റ്മെന്റ്‌ എല്ലാ ജീവനക്കാരുടെ പക്കല്‍ നിന്നും വാങ്ങി വെരിഫൈ ചെയ്യന്നത്‌. ഇങ്ങനെ ജീവനക്കാര്‍ നല്‍കുന്ന ആദായനികുതി സ്റ്റേറ്റ്മെന്റ്‌ പ്രകാരം, ബാക്കി അടയ്ക്കാനുള്ള ആദായനികുതി, ഫെബ്രവരിമാസത്തെ സാലറിയില്‍ നിന്നും DDO കുറവ്‌ ചെയ്യേണ്ടതാണ്‌.  ആര്‍ജ്ജിതാവധി ജി.പി.എഫ്‌. ലേക്ക്‌ ക്രെഡിറ്റ്‌ ചെയ്തിട്ടുള്ളവര്‍, അത്‌ മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രതേകം ശ്രദ്ധിക്കേണ്ടതാണ്‌. കാരണം, തുക പണമായി കയ്യില്‍ കിട്ടുന്നില്ലെങ്കിലും, പി.എഫ്‌. ലേക്ക്‌ ക്രെഡിറ്റ്‌ ചെയ്ത തുക, ജീവനക്കാരന്റെ ഈ വര്‍ഷത്തെ വരുമാനമാണ്‌. 2024-25 വര്‍ഷത്തെ ആദായനികുതി കാല്‍ക്കുലേഷനായി നിരവധി സൈറ്റുകളും സോഫ്റ്റ്‌ വെയറുകളും ലഭുമാണെങ്കിലും, അങ്ങനെ തയ്യാറാക്കുന്ന സ്റ്റേറ്റ്മെന്റ്‌, manually വെരിഫൈ ചെയ്തുനോക്കുന്നതാണ്‌ പിന്നീട്‌ പ്രശ്ങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നല്ലത്‌.

Income Tax Calculation New Regime | Old Regime Help File by Dr.Manesh Kumar E
Income Tax Calculation 2024-25 New Regime & Old Regime updated on 10-10-2024 Income Tax Calculation 2024-25 New Regime updated on 10-10-2024
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad