സമഗ്ര പ്ലസ് പോർട്ടലിൽ SRG പ്രവർത്തനങ്ങൾ എങ്ങനെ ചെയ്യാം. ഓഫീസ് ലോഗിനിൽ മാത്രമേ ഇത് ചെയ്യാൻ കഴിയു സമഗ്ര പ്ലസ് പോർട്ടലിൽ സമ്പൂർണ്ണയുടെ ലോഗിൻ വിവരങ്ങൾ നൽകി Sampoorna login എന്ന ബട്ടൺ ആക്റ്റീവ് ചെയ്ത് കാപ്ച്ച നൽകി ലോഗിൻ ചെയ്യാം .
ലോഗിൻ ചെയ്ത് തുറന്ന് വന്ന പേജിൽ ഇടത് വശത്തുള്ള School Resource Group എന്നത് സെലക്ട് ചെയ്യുക .
ഇപ്പോൾ ഓപ്പണായി വന്ന പേജിൽ Create Member എന്നതിൽ ക്ലിക്ക് ചെയ്ത് Member From Existing User എന്നതിലൂടെ സ്‌കൂളിലെ ഓരോ അദ്ധ്യാപകന്റെയും ഡെസിഗ്നേഷൻ അനുസരിച്ചും കാറ്റഗറി അനുസരിച്ചും ആഡ് ചെയ്യാവുന്നതാണ്. ഓരോ അധ്യാപകന്റെയും വിവരങ്ങൾ നൽകി Add to SRG List എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( കാറ്റഗറി എന്നത് LP .UP .HS ഒന്നിച്ചാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നതെങ്കിൽ ) New User ( Without Samagra login ) എന്ന ഓപ്‌ഷനിലൂടെ സമഗ്രയിൽ ലോഗിൻ വിവരങ്ങൾ ഇല്ലാത്തവരെ ചേർക്കാവുന്നതാണ് .
ഈ പ്രവർത്തങ്ങൾ ആവർത്തിച്ചു സ്‌കൂളിലെ എല്ലാ അദ്ധ്യാപകരെയും Create Member എന്നതിലൂടെ ചേർക്കുക .ഇവിടെ Member Name .Designation. Category . Actions എന്നിങ്ങനെ കാണാം Actions എന്നതിലൂടെ ഡെസിഗ്നേഷൻ മാറ്റം വരുത്താം / ഡീലീറ്റ് ചെയ്യാം .
സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കുക തുടർന്ന് Create New SRG എന്നതിൽ ക്ലിക്ക് ചെയ്യുക .
Category . Academic Year. Date .Month Time of the Meeting എന്നിവ കൃത്യമായി എന്റർ ചെയ്തു നൽകുക .
ശേഷം Select Members എന്നതിൽ ക്ലിക്ക് ചെയ്ത് ആ SRG മീറ്റിംഗിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നൽകാം എല്ലാവരുമുണ്ടെങ്കിൽ select all നൽകാം ,ഹാജരായിട്ടുള്ള വരുടെ വിവരങ്ങൾ മാത്രം നൽകാൻ പേരിന് നേരെയുള്ള ചെക്ക് ബോക്സ് ടിക്ക് നൽകാം .തുടർന്ന് അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ എത്ര ശതമാനം പൂർത്തിയായി .ആ ഒരു SRG മീറ്റിംഗ് നടക്കുന്നത് വരെ എത്ര ശതമാനം പൂർത്തിയായി എന്നത് ടൈപ്പ് ചെയ്ത് നൽകുക Decision - 1 എന്ന് കാണാം .നമ്മൾ ആ മീറ്റിംഗിൽ എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തത് എന്നത് വേറെ വേറെ നൽകേണ്ടതുണ്ട് .ഒന്നതാമത്തെ Decision ടൈപ്പ് ചെയ്ത് നൽകിയ ശേഷം വലത് വശത്തുള്ള status എന്ന ഓപ്‌ഷൻ കാണാം ഇവിടെ ചില പ്രവർത്തനങ്ങൾ പൂർത്തിയാവാൻ ഏതാനും ദിവസങ്ങൾ വേണ്ടി വരും അപ്പോൾ അതിനു ശേഷം ഈ ഓപ്‌ഷൻ ഉപയോഗിക്കാം .അല്ലെങ്കിൽ പ്രവർത്തനങ്ങളുടെ സ്റ്റാറ്റസ് നൽകാം New .Implemented .Partially implemented . Not Implemented എന്നിങ്ങനെ നൽകാവുന്നതാണ് .New എന്നത് ഒഴികെ മറ്റുള്ളവ സെലക്ട് ചെയ്താൽ അവയുടെ Remarks കൂടി നൽകണം .
രണ്ടാമത്തെ Decision ആഡ് ചെയ്യാൻ Status എന്ന മെനുവിനോട് ചേർന്നുള്ള പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി അങ്ങനെ എത്ര Decision വിൻഡോയും ആഡ് ചെയ്യാം .ആവശ്യമില്ലെങ്കിൽ മൈനസിൽ ക്ലിക്ക് ചെയ്താൽ മതി .
ഇനി ആ SRG മീറ്റിംഗുമായി ബന്ധപ്പെട്ട അറ്റാച്ച്മെന്റ്സ് ഉദാ : വിവരണങ്ങൾ .ഫയലുകൾ .പോസ്റ്ററുകൾ തുടങ്ങിയവ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ് .അതിനായി Choose File എന്ന ഓപ്‌ഷൻ ഉപയോഗിക്കാം .തുടർന്ന് Remarks ടൈപ്പ് ചെയ്ത് save ചെയ്യാം .
തുറന്നു വന്ന പേജിൽ Category. Attendance. Decisions. Attachments.Action.Print എന്നിങ്ങനെയുള്ള മെനു കാണാവുന്നതാണ് ഇതിൽ Decisions -View എന്നതിൽ ക്ലിക്ക് ചെയ്താൽ
മുകളിൽ നൽകിയിട്ടുള്ള പേജ് ഓപ്പണാവും ഇതിൽ ആ SRG ൽ നമ്മൾ എടുത്ത തീരുമാനങ്ങൾ നൽകിയിട്ടുള്ള കളർ കോഡനുസരിച്ചു അറിയാൻ കഴിയും .ഇതിൽ Decision-1 എന്നതിൽ ക്ലിക്ക് ചെയ്താൽ Update Decision Status എന്ന് കാണാൻ കഴിയും അതിൽ ക്ലിക്ക് ചെയ്യുക ഇവിടെ നമ്മുടെ സ്റ്റാറ്റസ് മാറ്റ വരുത്തി റിമാർക്സ് എന്തെങ്കിലുമുണ്ടെങ്കിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്യാം .
Attachments -View നമ്മൾ നൽകിയ Attachment വിവരങ്ങൾ കാണാം ആവശ്യമെങ്കിൽ ഡൗൺലോഡ് ,പ്രിന്റ് എന്നിവ നൽകാവുന്നതാണ് .
Action -View ക്ലിക്ക് ചെയ്താൽ ആ SRG ൽ നമ്മളെടുത്ത തീരുമാനങ്ങൾ അവയുടെ സ്റ്റാറ്റസ് എന്നിവ അറിയാം എഡിറ്റ് / ആഡ് ചെയ്യാം .
Print -View എടുത്താൽ ആ SRG മിനിറ്റ്‌സ് നമ്മുക്ക് PDF ഫയലായി ലഭിക്കും അത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാവുന്നതുമാണ് .
ഒരു കാര്യം ഓർക്കുക ഒരു SRG Minutes ആഡ് ചെയ്ത് കഴിഞ്ഞാൽ ഡിലീറ്റ് ഓപ്‌ഷൻ നിലവിലില്ല
Response & Reflection Notes | Samagra Plus | VIDEO Tutorial
Teaching Manual Preparation | Samagra Plus | VIDEO Tutorial
Malayalam Typing Online Tool |
---|
Malayalam Typing Online Tool (Manglish App) |
Google Translate Typing Tool |
AEO/DEO Login
സമ്പൂർണ്ണയുടെ ലോഗിൻ വിവരങ്ങൾ നൽകി സമഗ്ര പ്ലസ്സിൽ ലോഗിൻ ചെയ്യാം തുറന്നു വന്ന പേജിലെ 5 സബ് മെനു മാത്രമേ നിലവിലുള്ളു .
1.T.M Consolidation ഇതിൽ ക്ലിക്ക് ചെയ്ത് ഓപ്പണായി വന്ന പേജിൽ സ്‌കൂൾ സെലക്ഷൻ നൽകിയാൽ ആ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരും ലിസ്റ്റ് ചെയ്യും Teacher Name ,Online T.M Count,Offline T.M Count, Digital Resource Count,Other Resource Count,Last Submitted T.M എന്നി വിവരങ്ങൾ ഓരോ അദ്ധ്യാപകരുടെയും അറിയാൻ കഴിയും ഇതിൽ നീല നിറത്തിൽ കാണുന്ന അക്കങ്ങളിൽ ക്ലിക്ക് ചെയ്താൽ സമർപ്പിച്ച TM ന്റെ പൂർണ്ണ വിവരങ്ങളറിയാം
2.Class Observation (All Schools) എന്ന പേജിൽ Overview,Observation Analysis (HMs) ,My Class Observations, SRG Analysis എന്നിങ്ങനെ നാല് സബ്മെനു കാണാം ഇവ ഓരോന്നും പരിശോധിച്ചാൽ Class/SRG അനലൈയ്‌സ് ഗ്രാഫ് കാണാൻ കഴിയും .
3.Class Observation (Class Observation - AEO) എന്ന മെനുവിലൂടെ ഓരോ സ്‌കൂളിന്റെ ഓരോ ക്ലാസും Observation നടത്താൻ കഴിയും ഇവിടെ Overview .Observe a Class . Observation Analysis എന്നി മെനുവിലൂടെ ഓരോ വിദ്യാലയത്തിന്റെയും വിവരങ്ങൾ അറിയാം .
3.Class Observation (Class Observation - AEO) എന്ന മെനുവിലൂടെ ഓരോ സ്‌കൂളിന്റെ ഓരോ ക്ലാസും Observation നടത്താൻ കഴിയും ഇവിടെ Overview .Observe a Class . Observation Analysis എന്നി മെനുവിലൂടെ ഓരോ വിദ്യാലയത്തിന്റെയും വിവരങ്ങൾ അറിയാം .
4.SRG (School Resource Group) എന്ന പേജിൽ Report ,Academic Master Plan Status എന്നീ രണ്ട് സബ്മെനു കാണാം .ഇതിൽ റിപ്പോർട്ട് എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് തുറന്ന് വന്ന പേജിൽ സ്‌കൂൾ സെലക്ട് ചെയ്യുക ഇവിടെ അക്കാദമിക മാസ്റ്റർ പ്ലാനിൻ്റെ എത്ര ശതമാനം ഇതുവരെ പൂർത്തിയായി എന്ന് കാണാൻ കഴിയും .Academic Master Plan Status എന്നതിൽ ക്ലിക്ക് ചെയ്ത് തുറന്ന് വന്ന പേജിൽ Academic Master Plan Progress അറിയാൻ കഴിയും .
5.Academic Monitoring എന്ന മെനുവിൽ സ്‌കൂൾ സെലക്ട് ചെയ്താൽ Teacher Wise ,Subject and Month Wise എന്നിങ്ങനെ രണ്ട് സബ്മെനു കാണാം .ഇതിൽ Teacher Wise എടുത്താൽ Monthly LOs Completion Report and Analysis എന്നതിൽ Teacher,Medium,Standard.Subject എന്നിവ സെലക്ട് ചെയ്യുക ഇവിടെ Online Submitted | Offline Submitted Offline Submitted എന്നിവയിൽ ഒന്ന് ആക്റ്റീവായിരിക്കും പേജിന്റെ തുടർന്നുള്ള ഭാഗത്തു Learning Objectives ,Digital Resource Utilization Report (Online Teaching Manuals),Other Resource Utilization Report , Division-wise LO Transactions എന്നീ വിവരങ്ങളും അറിയാൻ സാധിക്കും.
Subject and Month Wise എന്നതിൽ Medium ,Standard ,Month എന്നിവ സെലക്ട് ചെയ്ത് ഇടതു വശത്തുള്ള subject തിരഞ്ഞെടുത്താൽ ഓരോ മാസത്തേയും Learning Objectives അറിയാൻ കഴിയും ..
മികച്ച അവതരണം
ReplyDelete