U School Web App- Prepare School Safety Plan

U School ആപ്പ് ഉപയോഗിച്ച് സ്കൂൾ സുരക്ഷാ പ്ലാൻ തയ്യാറാക്കുമ്പോൾ സഹായകരമാകുന്ന ചില പൊതുനിർദ്ദേശങ്ങൾ
1. കാപ്ച നൽകുന്നത് ക്രമീകരിച്ചിരിക്കുന്നത്  സുരക്ഷയുടെ ഭാഗമായാണ്. വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാത്ത കാപ്ച നൽകാതിരിക്കുക. പേജ് റിഫ്രഷ്‌ ചെയ്തു വ്യക്തമെന്ന് തോന്നുന്നത് നൽകുക.
2. സ്കൂളിൻ്റെ അടിസ്ഥാന വിവരങ്ങൾ ലഭ്യമായത് ശരിയല്ലെങ്കിൽ തിരുത്തേണ്ടതാണ്.
3. മുൻപുണ്ടായിട്ടുള്ള അപകടങ്ങളുടെ വിവരണം നൽകേണ്ട ഭാഗത്ത്, ഒരു അപകടവും ഉണ്ടായിട്ടില്ല എങ്കിൽ മറ്റുള്ളവ എന്നത് തെരഞ്ഞെടുത്ത് വർഷം രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ഏതെങ്കിലും ഒരു വർഷം നൽകി, നാശനഷ്ടങ്ങൾ രേഖപ്പെടുത്തേണ്ടയിടത്ത്, അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും രേഖപ്പെടുത്തുക.
4. പിന്നീട് നൽകിയിരിക്കുന്ന അപകടസാധ്യതകളുടെ ഭാഗത്ത്, അപകടസാധ്യതയും മാസങ്ങളും രേഖപ്പെടുത്തുക.. മുൻപ് നടന്നിട്ടുള്ള അപകടങ്ങളല്ല, അപകട സാധ്യതകളാണ് ഇവിടെ നൽകേണ്ടത്.
5. ഭിന്നശേഷിക്കാരായ കുട്ടികൾ സ്കൂളിൽ ഇല്ല എങ്കിൽ അവിടെ ഇല്ല എന്ന് രേഖപ്പെടുത്തി വിശദവിവരങ്ങൾ കൊടുക്കുന്ന ഭാഗത്ത് ഏതെങ്കിലും ഓപ്ഷൻ നൽകിയാൽ മുന്നോട്ടു പോകാനാവും.
6. ആപ്പിൽ പ്രവേശിച്ചാൽ നാല് പേജുകളിലായാണ് വിശദവിവരങ്ങൾ ചോദിച്ചിട്ടുള്ളത്. ഓരോ പേജും പൂർത്തിയാക്കിയാൽ മാത്രമായിരിക്കും മുന്നോട്ടു പോകാനാവുക. രേഖപ്പെടുത്തിയ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള മോഡിഫൈ ഓപ്ഷനും നൽകിയിട്ടുണ്ട്. സേവ്, നെക്സ്റ്റ് എന്നിവ ക്ലിക്ക് ചെയ്താണ് മുന്നോട്ട് പോകാനാവുക.
7. അവസാനത്തേതിന് തൊട്ടുമുമ്പുള്ള പേജിൽ അഗ്നിശമന ഉപകരണങ്ങളുടെ ഫോട്ടോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ടു രേഖാചിത്രങ്ങൾ, സ്കൂളിൻ്റെ ചിത്രം(പ്ലാനിൻ്റെ മുഖചിത്രമായി ഉപയോഗിക്കാൻ) എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
8. നിശ്ചിത വലിപ്പത്തിലുള്ളതും അപ്‌ലോഡ് ചെയ്യേണ്ട ഫയൽ നിശ്ചിത അളവിലുള്ളതും ആയിരിക്കണം. ഫയൽ സൈസ് - 500 kb യിൽ താഴെയും ഫയൽ വലിപ്പം - 800 x 800 പിക്സലിൽ കുറവുമായിരിക്കണം. ചിത്രങ്ങളുടെ പ്രോപ്പർട്ടീസ് ചെക്ക് ചെയ്താൽ ഇത് രണ്ടും മനസ്സിലാക്കാവുന്നതാണ്. ഏതെങ്കിലും എഡിറ്റിങ് ടൂൾ ഉപയോഗിച്ച് ഇവ നിശ്ചിത അളവിലും വലിപ്പത്തിലും ആകാവുന്നതാണ്. ഈ വലിപ്പത്തിൽ ആകുന്നത് വരെ അവസാന പേജിലേക്ക് പോകാനാവില്ല. ' Forbidden, file not available, error occured ' തുടങ്ങിയ സന്ദേശങ്ങൾ കാണിക്കുകയും ചെയ്യും.
9. വിശദവിവരങ്ങൾ ടൈപ്പ് ചെയ്തു നൽകേണ്ട ഭാഗങ്ങളിൽ മൊബൈൽ ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ഇംഗ്ലീഷിൽ മലയാളം ടൈപ്പ് ചെയ്യുകയാണ് നാം ചെയ്യാറ്. ഇത്തരത്തിൽ ചെയ്താൽ ' special characters are not allowed' എന്ന സന്ദേശം വരാൻ സാധ്യതയുണ്ട്. അതിനാൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഉപയോഗിച്ച് വിവരങ്ങൾ നൽകുമ്പോൾ ഇംഗ്ലീഷിൽ നൽകുന്നതായിരിക്കും ഉചിതം.
10. അവസാന പേജിൽ നിലവിലുള്ള അപകടസാധ്യത, പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കിയത് തുടങ്ങിയതിൻ്റെ വിവരങ്ങൾ നൽകേണ്ടയിടത്ത്  കുറഞ്ഞത് 150വാക്കുകളിൽ വിവരിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആ നിർദ്ദേശം കൃത്യമായി പാലിക്കുക. അത് പാലിച്ചില്ലെങ്കിൽ ' please fill form completely..... ' എന്ന് തുടങ്ങുന്ന സന്ദേശം കാണിക്കും.
11. പ്രദേശിക അടിയന്തിര ഫോൺ നമ്പറുകൾ ചേർക്കേണ്ടയിടത്ത് അവ കണ്ടെത്തി ചേർക്കുന്നതാണ് ഉചിതം. 100, 101, 108 തുടങ്ങിയ പൊതു നമ്പറുകൾ നൽകേണ്ടതില്ല.
12. ഇവയെല്ലാം നൽകിയാൽ സബ്മിറ്റ് ചെയ്തു pdf ഡൗൺലോഡ് ചെയ്തു സ്കൂൾ സുരക്ഷാ രേഖ ഉപയോഗിക്കാം.
 
 USchool  ആപ്പ് ഉപയോഗിച്ച് സ്കൂൾ സുരക്ഷാ പ്ലാൻ രേഖ തയ്യാറാക്കാൻ...

1.‘U School ആപ്പ്  ഒരു വെബ്‌ ആപ്ലിക്കെഷന്‍ ആണ്. അതിനാല്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇത് സര്‍ക്കാര്‍ സര്‍വറിലാണ് സൂക്ഷിച്ചിരിക്കുന്നത്.
2.    https://uschool.sdma.kerala.gov.in/ എന്ന് ബ്രൌസറില്‍ ടൈപ്പ് ചെയ്യുകയോ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ‘ഗൂഗിള്‍’ പോലുള്ള ഏതെങ്കിലും സെര്‍ച്ച്‌ എഞ്ചിനില്‍ ‘ ഉസ്കൂള്‍ കേരള (uschool kerala)’ എന്ന് സേര്‍ച്ച്‌ ചെയ്തു ഈ വെബ്‌ ആപ്പ് ലഭ്യമാക്കുക.
3.തുറന്നു വരുന്ന വെബ്‌ പേജില്‍ ലോഗിന്‍ യൂസർനെയിം ആയി – നിങ്ങളുടെ സ്കൂള്‍ കോഡും പാസ്സ്‌വേര്‍ഡ്‌ ആയി സ്കൂള്‍ കോഡും നല്‍കുക.
4.  തുടര്‍ന്നുള്ള പേജില്‍ ലോഗിന്‍ യൂസർനെയ്മായി നിങ്ങളുടെ സ്കൂളിന്റെ ഇമെയില്‍ ഐഡിയും ഇഷ്ടപ്പെട്ട പാസ്‌വേര്‍ഡും നല്‍കുക. നിങ്ങള്‍ പാസ്‌വേര്‍ഡ് മറന്നു പോകുകയാണെങ്കില്‍ ഇമെയില്‍ വഴി അത് മാറ്റാന്‍ കഴിയും എന്നതിനാല്‍ ഉപയോഗത്തിലുള്ളതും സ്ഥിരമായി കൈകാര്യം ചെയ്യുന്നതുമായ സ്കൂളിന്റെ പൊതു ഇമെയില്‍ ഐഡി ഉപയോഗിക്കുന്നത് ആയിരിക്കും ഉചിതം.
5. തുടര്‍ന്നുള്ള പേജില്‍ പുതുതായി നല്‍കിയ ലോഗിന്‍ യൂസർനെയിം - അതായത് സ്കൂളിൻ്റെ ഇമെയിൽ ഐഡിയും, നിങ്ങള് നൽകിയ പാസ്‌വേഡും ഉപയോഗിച്ച് ആപ്പില്‍ പ്രവേശിച്ച് മറ്റ് വിവരങ്ങള്‍ നല്‍കാവുന്നതാണ്. അഞ്ചു പ്രാവശ്യം തെറ്റായ ലോഗിൻ വിവരങ്ങൾ നൽകിയാൽ അക്കൗണ്ട് പ്രവർത്തനരഹിതമാകുകയും ഒരു ദിവസത്തിന് ശേഷം വീണ്ടും പ്രവർത്തിക്കുകയും ചെയ്യും. അതിനാൽ വിവരങ്ങൾ (captcha ഉൾപ്പടെ) ശ്രദ്ധിച്ചു നൽകുക.

6. Add Information എന്ന മെനുവിൽ നിന്ന് Basic details about school /സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, സ്കൂള്‍ ഡേറ്റബേസില്‍ ലഭ്യമായവ അവിടെ ഉണ്ടാവും. അതില്‍ തിരുത്തലുകള്‍ വരുത്താനുണ്ടെങ്കില്‍ ചെയ്യാവുന്നതാണ്.വിവരങ്ങൾ എല്ലാം കൃത്യമായി നൽകി Next നൽകുക ഒരു കാര്യം ശ്രദ്ധിക്കുക എല്ലാ വിവരങ്ങളൂം ഇംഗ്ലീഷിൽ നൽകാൻ ശ്രദ്ധിക്കണം
7. Brief description about the geography of the locality and hazard profile / പ്രാദേശിക ഭൂമിശാസ്ത്ര സവിശേഷതകളും സ്കൂളിലെ അപകടസാധ്യതകളും പേജിലുള്ള എല്ലാ വിവരങ്ങളും നൽകി Next നൽകാം .ഒരു കാര്യം ശ്രദ്ധിക്കുക എല്ലാ വിവരങ്ങളൂം ഇംഗ്ലീഷിൽ നൽകാൻ ശ്രദ്ധിക്കണം 
8. Details about infrastructure and facilities നിര്‍മിതികളെക്കുറിച്ചും പശ്ചാത്തലസൗകര്യങ്ങളെയും കുറിച്ചുള്ള വിവരണം പേജിലുള്ള എല്ലാ വിവരങ്ങളും നൽകി Next നൽകാം 
9.Other Facilities  സ്‌കൂൾ സുരക്ഷാസമിതി/സ്കള്‍ ദുരന്തനിവാരണ സമിതി,മുന്നൊരുക്ക നടപടികളെക്കുറിച്ചുള്ള വിവരണം School Fitness certificate ലഭ്യമായ തീയതി എന്നിവ നൽകാം
10.Maps and sketches രേഖാചിത്രങ്ങള്‍
a സ്കൂളിലെ പശ്ചാത്തല സയകര്യങ്ങളും വിഭവങ്ങളും അപകടസാധ്യതകളും രേഖഷെടുത്തിയിട്ടുള്ള goiso — Map/diagram of the infrastructure facilities, resources and hazards in the school (ഈ ചിത്രത്തില്‍ തന്നെ നിലവിലുള്ള വിവിധ അപകടസാധ്യതകള്‍ രേഖച്െടുത്താവുന്നതാണ്‌ }
b. സുരക്ഷിതസ്ഥാനങ്ങളും ഒഴി.ഷക്കുന്നതിനുളള വഴികളും രേഖടപെടുത്തിയിട്ടുളള ചിത്രം Map/diagram of safe places and ¢ vacation route.
11.കവര്‍ ഫോട്ടോ അപ്ലോഡ്‌ ചെയുക
(സൂളിന്റെ ചിത്രം അപ്പോഡ്‌ ചെയ്യുക ഏറ്റവും പുതിയ സ്കള്‍ സുരക്ഷാ പദ്ധതിയുടെ കവര്‍ ഫോട്ടോ ഇതായിരിക്കും)
12.. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം, സ്കൂളില്‍ ഉപയോഗയുക്തമായുള്ള അഗ്നിശമനോപകരണങ്ങളുടെ ചിത്രങ്ങള്‍, അപകട സാധ്യതകളും വിഭവങ്ങളും അടയാളപ്പെടുത്തിയിട്ടുള്ള സ്കൂളിന്റെ രേഖാചിത്രം, ഒഴിപ്പിക്കല്‍ പാത രേഖപ്പെടുത്തിയിട്ടുള്ള ചിത്രം എന്നിവ അപ്പ്‌ലോഡ് ചെയ്യേണ്ടാതിനാല്‍ അവ നേരത്തെ തന്നെ തയ്യാറാക്കി,  ഫോട്ടോ എടുത്ത് സൂക്ഷിക്കേണ്ടതാണ്. സ്കൂൾ സുരക്ഷാ സമിതിയുടെ വിവരങ്ങളും നൽകേണ്ടതിനാൽ സമിതി രൂപീകരിക്കേണ്ടതാണ്.
13. എല്ലാ വിവരങ്ങളും നല്‍കി Need Correction
ന് Confirm and Final Proceed ശേഷം സബ്മിറ്റ് ബട്ടന്‍ അമര്‍ത്തുകയും ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച് സ്കൂള്‍ സുരക്ഷാ രേഖ pdf ആയി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതുമാണ്.
 
School Safety Plan - Downloads
School Map - Hazards Resources
School evacuation plan
What is School Safety
School Safety - Activities that everyone should do
School Protection Group Guidelines
U School Web Application
DISASTER ORANGE BOOK
Image Resize Online Tool
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad