സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ
2021-22 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്മെന്റ് https://ksemp.agker.cag.gov.in/Login എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു..
How to Register KSEMP Portal
|
സംസ്ഥാന
ഗവണ്മെന്റ് ജീവനക്കാരുടെ PF Claim, Annual Account Statement,PF TA/NRA/Closure Gazetted ഉദ്യോഗസ്ഥരുടെ
Pay Slips, Annual Account Statement,NRA Slip PF TA/NRA/Closure Slip എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി 01/07/2017 മുതല്‍ ആരംഭിച്ചതാണ് ഈ പോര്‍ട്ടല്‍
ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍
പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password
ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.
http://ksemp.agker.cag.gov.in/Login എന്ന സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാരന്റെ PEN Number നല്‍കി ചുവടെയുള്ള Create/Forgot password എന്നതില്‍ ക്ലിക്ക് ചെയ്യുക
താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തില്‍ വിശദാംശങ്ങള്‍ (PEN
Number, Email ID, Mobile Number) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക
താഴെക്കാണുന്ന മാതൃകയില്‍ ഒരു മെസേജ് ലഭിക്കുകയും പാസ്‌വേര്‍ഡ് നല്‍കിയ മൊബൈലിലേക്ക് അയച്ചിട്ടുമുണ്ടാവും.
ഈ മെയില്‍ തുറന്നാല്‍ പുതിയ പാസ്‌വേര്‍ഡ് ലഭിക്കും. ഈ
പാസ്‌വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിച്ചാലുടനെ പാസ്‌വേര്‍ഡ്
Change ചെയ്യേണ്ടതാണ്.( പുതിയ പാസ്സ്‌വേര്‍ഡ് ഉദാ : Nihara@123).പാസ്സ്‌വേര്‍ഡ് മറന്നാല്‍ Forgot password ഉപയോഗിക്കാം ,പാസ്സ്‌വേര്‍ഡ് ഇ-മെയിലില്‍ വരുന്നതാണ്...കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള ഹെല്‍പ്പ് ഫയല്‍ നോക്കുക ...
ഒരു
കാര്യം ഓര്‍ക്കുക സ്പാര്‍ക്കില്‍:Service Matters-Personal Details -Contact Detailsല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ,ഇ-മെയില്‍
എന്നിവ മാത്രമേ Create/Forgot password എന്ന ഓപ്ഷനില്‍ ഉപയോഗികാവൂ.
Downloads |
---|
KSEMP Portal-Help File |
KSEMP Portal |
KSEMP Portal of AG Kerala -Circular GO(P)No 77-2017-Fin Dated 16-06-2017 |
KSEMP Portal Help Document |