How to Create E-Challan for School Building Fitness Certificate

സ്‌കൂൾ കെട്ടിടങ്ങളുടെ  വാർഷിക സുരക്ഷിതത്വ പരിശോധന ഫിറ്റ്നസ് പരിശോധന ഫീസ് ഇ ചലാൻ മുഖേന അടയ്ക്കാം .കേരളാ സർക്കാരിന്റെ  E-Treasury 2.0 എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക .

E-Treasury 2.0-Website (open)
Services - Departmental Receipts ൽ ക്ലിക്ക് ചെയ്യുക / Home Page ല്‍ മധ്യത്തിലായി കാണുന്ന Departmental Receipts ൽ ക്ലിക്ക് ചെയ്യുക .

Department Select ചെയ്യുക.(Panchayats / Muncipal Administration)
District, Office Name (സ്കൂൾ സ്ഥിതി ചെയ്യുന്ന LSGDയുടെ  പേര്) എന്നിവ Select ചെയ്യുക.

Remittance Head അനുയോജ്യമായത്  Select ചെയ്യുക.

പഞ്ചായത്ത് - 0515-00-800-93-00-00-00-N-V Other Items.

മുൻസിപ്പാലിറ്റി - 0217-60-800-92-00-00-00-N-V Other Items

Amount നൽകുക. (LP - 100,UP - 150,HS-500 )

Personal Details നൽകുക.(Manager, School Name ,HM ,School Name )

Proceed  ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന പേജിൽ Payment Summary -Purpose ( if any ) എന്നുള്ളതിൽ For School building Fitness Certificate എന്ന് ചേർക്കുക.

Payment Detail ൽ  Payment mode - Online, Manual ഉണ്ടാകും. ആവശ്യമുള്ളത് Select ചെയ്യുക.Online Payment ആണെങ്കിൽ ..

For making payment using ATM card

Proceed for Payment Click ചെയ്ത്  Payment Gateway 1 തെരഞ്ഞെടുക്കുക. Proceed to paymet ക്ലിക്ക് ചെയ്യുമ്പോൾ GRN Generated എന്ന സന്ദേശം വരും . നമ്പർ എഴുതി വയ്ക്കുക  ok നൽകുക. Cards സെലക്റ്റ് ചെയ്ത് ATM card വിവരങ്ങൾ നൽകി Pay ക്ലിക് ചെയ്യുക. OTP നൽകുന്നതോടെ Print Receipts ലഭ്യമാകും.
Payment Net banking ഓപ്‌ഷൻ മുഖേനെയെങ്കിൽ

Bank Select ചെയ്ത് Proceed കൊടുത്താൽ GRN Generatedഎന്ന് കാണാം  OK നൽകി. Net banking Username, Password നൽകി പണം അടക്കുക. അടച്ചു കഴിഞ്ഞാൽ  Click Here to Print Receipts ൽ ക്ലിക്ക് ചെയ്ത് Print എടുക്കുക.

If Payment Manual

Proceed for Payment  Click ചെയ്ത്  District, Treasury എന്നിവ Select ചെയ്ത് Proceed to payment click ചെയ്താൽ GRN Generated എന്ന് കാണിക്കും. OK നൽകി. Click Here to Print Pay slip എന്നതിൽ click ചെയ്യുക. ഇത് പ്രിന്റെടുത്തു  രണ്ട് കോപ്പി ട്രഷറിയിൽ നൽകുക.ഫിറ്റ്നസ് അപേക്ഷയോടൊപ്പം ഇത്  പഞ്ചായത്തിലും നൽകാം..

Downloads
Application for Fitness Certificate and certificate format
Regarding the procedure for levying fees for annual safety inspection and fitness inspection of school buildings
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad