Sampoorna + Score Entry

ഒന്ന്‌ മുതല്‍ ഒമ്പത്‌ വരെ ക്ലാസ്സുകളിലെ അര്‍ദ്ധവാര്‍ഷിക മുൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂർണ്ണ പ്ലസ്സിൽ  രേഖപ്പെടുത്തലുകള്‍ വരുത്തുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു .Mid Term പരീക്ഷയിലെ കുട്ടികളുടെ സ്‌കോറുകള്‍  സമ്പൂര്‍ണയില്‍ പ്രഥമാധ്യാപകന്റെ ലോഗിനിലും സമ്പൂര്‍ണപ്ലസ് പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിനുകളിലും പരീക്ഷകളുടെ സ്കോര്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനമുണ്ട്‌.
സമ്പൂര്‍ണ്ണ പ്ലസ്‌ പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിൻ ക്രീയേറ്റ്‌ ചെയ്യാൻ സമ്പൂര്‍ണ്ണയിൽ (അഡ്മിൻ ) ലോഗിൻ ചെയുക .ഡാഷ്ബോർഡിൽ Data Entry Users എന്ന ഐക്കൺ സെലക്ട് ചെയ്യുക   

തുടർന്ന് വന്ന പേജിലെ New Data Entry User ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക

ഇവിടെ Make new user വിവരങ്ങൾ നൽകേണ്ടതുണ്ട്
Username  School Code_Class Division (29230 _3A)
First Name എന്നത് അദ്ധ്യാപകന്റെ പേര്
Last Name ആവശ്യമെങ്കിൽ ചേർക്കാം
Password Abcd@2025 എന്ന മാതൃകയിൽ നൽകാം 

ക്രീയേറ്റ്‌ ബട്ടൺ ക്ലിക്ക് ചെയ്താൽ Date Entry User Created ,Update allowed class എന്ന പേജിലെത്തും ഇവിടെ ആവശ്യമായ ക്ലാസ്സിന്റെ നേരെയുള്ള ചെക്ക് ബോക്സിൽ ടിക്ക് നൽകി അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യാം .


തുടർന്ന് സ്‌കൂൾ ലോഗിൻ സൈൻ ഔട്ട് നൽകി .നമ്മൾ നൽകിയ User,Password നൽകി ലോഗിൻ ചെയ്യാം ഇവിടെ പാസ്സ്‌വേർഡ് change നൽകണം (Password must contain at least one special character one uppercase letter)


തുടർന്ന് പുതിയ പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യാം.ഇവിടെ സമ്പൂർണ പ്ലസ് എന്നതിൽ ക്ലിക്ക് ചെയ്യുക ( ഈ ലോഗിൻ വിവരങ്ങൾ സമ്പൂർണയിലും  സമ്പൂർണ പ്ലസിലും ഉപയോഗിക്കാം )


Please click the Sampoorna + Portal (alert-success).

Select User എന്ന സെലക്ഷന്‍ മെനുവില്‍ Teacherഎന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക . User name . password നല്‍കി Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക . 
ലോഗിന്‍ ചെയ്ത്‌ വരുമ്പോള്‍ ഡാഷ്ബോര്‍ഡില്‍ ഇടത്‌ ഭാഗത്ത്‌ കാണുന്ന Mark Entry എന്ന ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക.പരീക്ഷയയുടെ പേര്‌ Mid Term Exam 2024-25 എന്നത്‌ സെലക്ട്‌ ചെയ്യുക. സ്കോര്‍ ചേര്‍ക്കേണ്ട Class/Division, Subject ഉം തിരഞ്ഞെടുത്ത്‌ Go ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക .


ഇപ്പോള്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ട കുട്ടികള്‍ക്ക്‌ അവരവരുടെ ഗ്രേഡുകള്‍ ചേര്‍ത്ത്‌ Save ചെയ്യുക. വലത്‌ വശത്ത്‌ കാണുന്ന pdf icon ക്ലിക്ക്‌ ചെയ്താൽ Term Exam Details ലഭിക്കും  സ്നോര്‍ വിശകലന ചിത്രം ലഭിക്കാന്‍ ഡാഷ്ബോര്‍ഡില്‍ ഇടത്‌ ഭാഗത്ത്‌ കാണുന്ന Exam Consolidation എന്ന ലിങ്ക ക്ലിക്ക്‌ ചെയ്ത്‌ Exam Type , Class എന്നിവ തിരഞ്ഞെടുക്കുക.  വലത്‌ വശത്ത്‌ കാണുന്ന pdf icon (Export) ക്ലിക്ക്‌ ചെയ്താൽ കുട്ടികളുടെ Exam Consolidation Report അടങ്ങുന്ന പി ഡി എഫ് ലഭിക്കുന്നതാണ്.
സമ്പൂര്‍ണ പ്ലസ്‌ - സ്കോര്‍ എൻട്രി സമ്പൂര്‍ണയില്‍ പ്രഥമാധ്യാപകന്റെ ലോഗിനിലും നടത്താവുന്നതാണ്‌ .ഇതിനായി സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്ത് ഡാഷ്‌ബോര്‍ഡിലെ സമ്പൂര്‍ണ പ്പസ്‌ ഐക്കണ്‍ ക്ലിക്ക്‌ ചെയ്താൽ മതിയാവും .സമ്പൂര്‍ണ പ്ലസ്‌ - സ്കോര്‍ എൻട്രി മൊബൈൽ ആപ്പ് വഴിയും നൽകാവുന്നതാണ്.
Data Entry User പാസ്സ്‌വേർഡ് റീ സെറ്റ് ചെയ്യാൻ സമ്പൂര്‍ണയില്‍ പ്രഥമാധ്യാപകന്റെ ലോഗിനിൽ പ്രവേശിക്കുക ഡാഷ്ബോർഡിൽ Data Entry User എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക തുറന്ന് വന്ന പേജിൽ  Data Entry User യി സെറ്റ് ചെയ്തവരുടെ പേര് വിവരങ്ങൾ കാണാം ആരുടെയാണോ പാസ്സ്‌വേർഡ് റീ സെറ്റ് ചെയ്യണ്ടത് ആ പേരിൽ ക്ലിക്ക് ചെയ്യക.വന്ന പേജിൽ Change Password എന്നതിൽ ക്ലിക്ക് ചെയ്ത് പാസ്സ്‌വേർഡ് മാറ്റാവുന്നതാണ് .

Sampoorna Plus Score Entry
Sampoorna Plus Score Entry Circular
Sampoona + Mobile App
Sampoorna Portal(link)Sampoorna + Portal(link)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad