BEST PTA AWARD 2022-23

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മികച്ച പിടി എ യ്ക്കുള്ള പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . 2022-23 വർഷത്തെ അവാർഡിനുള്ള അപേക്ഷകളാണ് നൽകേണ്ടത് .. ഗവ, എയ്ഡഡ് മേഖലകളിലുള്ള സ്കൂളുകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾക്കായി പ്രത്യേകം
അവാർഡുകൾ ഉണ്ടായിരിക്കും.
സംസ്ഥാനതലത്തിൽ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 സ്ഥാനങ്ങൾക്ക് താഴെപ്പറയുന്ന പ്രകാരം പ്രോത്സാഹന സഹായം നൽകുന്നതാണ്.
ഒന്നാം സ്ഥാനം 5,00,000/- രൂപ വീതം (ഓരോ മികച്ച പ്രൈമറി, സെക്കന്ററി സ്കൂളുകൾക്ക്)
രണ്ടാം സ്ഥാനം 4,00,000/- രൂപ വീതം
മൂന്നാം സ്ഥാനം 3,00,000/- രൂപ വീതം
നാലാം സ്ഥാനം 2,00,000/- രൂപ വീതം
അഞ്ചാം സ്ഥാനം 1,00,000/- രൂപ വീതം.
റവന്യൂ ജില്ലാതലത്തിൽ പ്രൈമറി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 60,000/-, 40,000/- എന്നീ ക്രമത്തിലും, സെക്കന്ററി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 60,000/-, 40,000/- എന്നീ ക്രമത്തിൽ പാരിതോഷികം നൽകുന്നതാണ്.
നിർദ്ദേശങ്ങൾ
2007-ലെ പിടിഎ പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2022-23 ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് കൂടി പ്രൊപ്പോസലിൽ ഉൾപ്പെടുത്തേണ്ടതാണ്.
പിടിഎ അവാർഡ് നിർണ്ണയിക്കുന്നതിന് മുൻപുള്ള 3 വർഷങ്ങളിൽ ഒന്ന് മുതൽ
മൂന്ന് വരെ സ്ഥാനം നേടിയ സ്കൂളുകളെ സംസ്ഥാനതലത്തിലേക്ക് പരിഗണിക്കേണ്ടതില്ല.
സബ്ജില്ല/വിദ്യാഭ്യാസ ജില്ല/റവന്യൂജില്ല എന്നീ തലങ്ങളിൽ അവസാന റൗണ്ടിൽ പരിഗണനയിൽ വരുന്ന സ്കൂളുകളിൽ ബന്ധപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം അന്തിമതീരുമാനം കൈക്കൊള്ളേണ്ടതാണ്.
അവാർഡിന് പരിഗണിക്കുന്ന പ്രൊപ്പോസലുകൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാകണം സമർപ്പിക്കേണ്ടത്.
ജില്ലാതലത്തിൽ അവാർഡിന് പരിഗണിക്കുമ്പോൾ പ്രസ്തുത സ്കൂളുകളിൽ മുൻ വർഷങ്ങളിൽ നടത്തിയിട്ടുള്ള വകുപ്പുതല ഓഡിറ്റ്, എ.ജി. ഓഡിറ്റ്, സോഷ്യൽ ഓഡിറ്റ് എന്നിവയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പിടിഎ സംബന്ധിച്ച പരാമർശങ്ങളുണ്ടെങ്കിൽ ആയത് കൂടി പരിഗണനക്ക് വിധേയമാക്കേണ്ടതാണ്.അപേക്ഷാഫാറവും മറ്റ് വിവരങ്ങളും ചുവടെ ചേർക്കുന്നു .

Downloads
Best PTA Award 2022-23 Circular No.Y2/1316441/2023/DGE Dated 07-06-2023
Best PTA Award 2022-23 Applcation Form
Parent Teachers Associations in Schools:Guidelines
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad