How to Update Annual Property Statement in SPARK

1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 37, 39 എന്നിവ പ്രകാരം പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും വാർഷിക സ്വത്ത് വിവര പത്രിക ഓരോ വർഷവും ജനുവരി 15 നകം സമർപ്പിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സ്പാർക്ക് മുഖേന പ്രതിവർഷ സ്വത്തുവിവര പട്ടിക എങ്ങനെ പൂരിപ്പിക്കാം 

ഓരോ ജീവനക്കാരനും പേഴ്‌സണൽ ലോഗിൻ മുഖേനെ മാത്രമേ സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ കഴിയു.ഡി ഡി ഒ ആയ ജീവനക്കാർക്ക് ഡി ഡി ഒ ലോഗിൻ വഴി ആണ് ചെയുക .അതിനായി Service matters– Property Returns എന്ന ഓപ്ഷൻ എടുക്കുക .Individual ലോഗിൻ ഉള്ള ജീവനക്കാർക്ക് Profile/Admin-Property Returns എന്ന ഓപ്ഷൻ എടുക്കുക.ഈ ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ ഈ പേജ് കാണാം 

ഇവിടെ നാലു സ്റ്റെപ്പ് മുഖേന  മാത്രമേ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ കഴിയു.ബാധകമെങ്കിൽ മാത്രമേ Step 2, Step 3 എന്നിവ  ഫിൽ ചെയേണ്ടതുള്ളൂ.അല്ലാത്ത പക്ഷം Step 1 ഫിൽ ചെയ്‌ത ശേഷം acknowledgement പ്രിന്റ് എടുക്കുവാൻ സാധിക്കും. ഇനി Get Started എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ഒരു കാര്യം ഓർക്കുക Acknowledgement ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് എഡിറ്റിംഗ് സാധ്യമല്ല.
സ്വത്തുവിവര ഓൺലൈൻ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ  നാല് സ്റ്റെപ്പ് പൂർത്തീകരിക്കണം
1.Part I [ General Details ]
2.Part II [ Immovable ]
3.Par III [ Movable ]
4.Generate Acknowledgement
Part I General Details
Property Return Filing Authority യെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാം പാർട്ട് 1ന് രണ്ട് ഭാഗങ്ങളുണ്ട്   
1. Details of Employee
2. Details of Property
Details of Employee എന്നതിൽ ജീവനക്കാരനെ സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റായിരിക്കും 
1. Whether movable or immovable property acquired / disposed of during previous years?
ഇവിടെ മുൻ വർഷങ്ങളിൽ സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ടോയെന്ന വിവരമാണ് നൽകേണ്ടത്‌.നമ്മുടെ പേരിൽ സ്വത്തുക്കൾ (Movable or Immovable)b ഉള്ളതിനാൽ Yes നൽകാം .
2.If Yes, whether details furnished in time?
അതാത്  വർഷങ്ങളിൽ സ്വത്തുവിവര സ്റ്റേറ്റ്മെന്റ് നമ്മൾ ഹാർഡ് കോപ്പിയായി നൽകിയിട്ടുള്ളതിനാൽ Yes എന്ന് നൽകാം.
3.If the details are not furnished in time, reason for the same
രണ്ടാമത്തെ കോളത്തിൽ No എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ ഇവിടെ റിട്ടേൺ സമർപ്പിക്കാതിരിക്കാനുള്ള കാരണം കാണിക്കുക .
4.Whether movable or immovable property acquired / disposed of during the year under Report ?
സ്വത്തു വിവരം ഫയൽ ചെയ്യുന്ന വർഷം (2023 ) സ്വത്ത് വാങ്ങുകയോ,വിൽക്കുകയോ ചെയ്‌തുവെങ്കിൽ Yes നൽകണം.ഇല്ലെങ്കിൽ No നൽകാം .Yes എന്ന് നൽകിയവർ Part II , Part III എന്നീ ഭാഗങ്ങൾ പൂരിപ്പിക്കണം. സ്വത്തുവകകൾ വാങ്ങുകയോ,വിൽക്കുകയോ   ചെയ്തട്ടില്ലെങ്കിൽ നാലാമത്തെ ഓപ്‌ഷനായ Generate Acknowledgement എന്നതിലേക്ക് പോകാം . ഇതിൽ Part II, Part III എന്നിവ ആക്ടറ്റീവായിരിക്കില്ല .
ഇത്രയും വിവരങ്ങൾ നൽകി പേജിനവസാനമുള്ള ചെക്ക് ബോക്സിൽ ടിക്ക് നൽകി confirm ചെയ്‌യാം.Expansion of initial,Appointing Authority എന്നീ കോളങ്ങളിൽ വിവരങ്ങൾ നൽകിയാൽ മാത്രമേ Certificate ലെ ചെക്ക് ബോക്സ് ആക്ടിവാകുകയും  കൺഫേം ചെയ്യാനും കഴിയു.
2. Part II [ Immovable ]
റിട്ടേൺ സമർപ്പിക്കുന്ന വർഷത്തിൽ സ്വന്തമാക്കിയിട്ടുള്ള ഭൂമി,കെട്ടിടം സംബന്ധിച്ച വിവരങ്ങൾ നൽകണം .ഒന്നിൽ  കൂടുതൽ സ്വത്തുവകകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ ഒരോന്നിനും വെവ്വേറെ എൻട്രി ആവശ്യമാണ് .(Click for New Entry ൽകിയാൽ മതി) എല്ലാ വിവരങ്ങളും തെറ്റ് കൂടാതെ നൽകി  ചെക്ക് ബോക്സിൽ ടിക്ക് നൽകി കൺഫേം ചെയ്യാം.
3. Part III [ Movable ]
ഇവിടെ നടപ്പുവർഷത്തിൽ സ്വന്തമാക്കിയ  Movable property വിവരങ്ങളാണ് നൽകേണ്ടത് . ബാങ്ക് ഡെപ്പോസിറ്റ് ,പോസ്റ്റൽ ഡെപ്പോസിറ്റ് ,ഷെയറുകൾ (a)  കൂടാതെ വാഹന വിവരങ്ങൾ,ഉപകരണങ്ങൾ (b) കടങ്ങൾ ,ലോണുകൾ ,മറ്റ് ലയബിലിറ്റികൾ(c) തുടങ്ങിയവയെല്ലാം  കാണിക്കേണ്ടതുണ്ട്. എല്ലാ വിവരങ്ങളും തെറ്റ് കൂടാതെ നൽകി  ചെക്ക് ബോക്സിൽ ടിക്ക് നൽകി കൺഫേം ചെയ്യാം.
4.Part IV Preview your Returns തുടർന്ന് Preview നോക്കാം അപ്പോൾ Draft pdf ഫയൽ ഓപ്പണാവും അത് പരിശോധിച്ച് തെറ്റുകൾ തിരുത്തി.Generate Acknowledgement നടത്താം
5. Generate Acknowledgement :
എല്ലാ വിവരങ്ങളും കൃത്യമായി നൽകിയെങ്കിൽ Generate Acknowledgement എന്നതിൽ ക്ലിക്ക് ചെയ്ത് Acknowledgement എടുക്കാവുന്നതാണ് (Acknowledgement ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് എഡിറ്റിംഗ് സാധ്യമല്ല ) 
Acknowledgement പ്രിന്റെടുത്തു സൂക്ഷിച്ചു വെക്കേണ്ടതുണ്ട് അടുത്ത വർഷത്തെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ്  ഫയൽ ചെയ്യുമ്പോൾ Opening balance ആയി ഉപയോഗിക്കേണ്ടതുണ്ട് .

Property statement in Spark. Extended Circular
Annual Property Statement 2023-Date extended Annual Property Statement 2023-Date extended. Circular dtd 23-01-2024
Annual Property Statement in SPARK
Annual Property Statement 2023 Annual Property Statement in SPARK Tutorial by Dr.Manesh Kumar E
Annual Property Statement 2023 Govt Order & SPARK Tutorial
Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad