Preparation of Maintenance Grant Bill from BiMS

ബിംസിൽ Maintenance Grant Bill എങ്ങനെ തയ്യാറാക്കാം.  BiMS-DDO Login- Allotment- View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും. ഇവ മറ്റൊരിടത്ത് എന്റര്‍ ചെയ്തു കൊടുക്കേണ്ടത് കൊണ്ട്, ഇവ എഴുതിവെക്കുക.തുക അലോട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിച്ചാല്‍  ബില്‍ തയ്യാറാക്കാം. ബില്‍ മെനുവില്‍ നിന്നും ബില്‍ എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. Nature of Claim (Grant in Aid), Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് SCO, Expenditure Head of Account, Type of Bill, Advance Taken എന്നിവ നല്‍കുക. ഇതോടെ SCO (Sub controlling Officer) Deputy Director of Education  ആയും Expenditure Head of Account ഉം തനിയേ ചുവടെ ആക്ടീവായി വന്നിട്ടുണ്ടാകും. അനുവദിക്കപ്പെട്ട തുകയായതിനാല്‍ Type of Bill എന്നത് Settlement ഉം Advance Taken എന്നത് No ഉം നല്‍കി Save ചെയ്യുക.ചുവടെ Claim Details എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇവിടെ From Date, To Date, Description, Sanction Order No, Sanction Order Date, Amount, Upload എന്നിവയുണ്ടാകും. ഈ വിവരങ്ങള്‍ Allotted Amount എന്ന ഘട്ടത്തില്‍ വച്ച് എഴുതി വച്ചിട്ടുള്ളവയാണ്. സേവ് ചെയ്യുന്നതോടെ ചുവടെ ഡിഡക്ഷന്‍ ഡീട്ടെയ്‌സ് നല്‍കാനാവശ്യപ്പെടും. അനുവദിച്ച തുകയില്‍ എന്തെങ്കിലും കിഴിക്കാനുണ്ടെങ്കില്‍ അവ Deduction Details ല്‍ അവ ചേര്‍ക്കുക. ഇല്ലെങ്കില്‍ Skip ചെയ്യുക. ഇതോടെ ഏത് അക്കൗണ്ടിലേക്കാണ് നമുക്ക് പണം ക്രഡിറ്റ് ചെയ്യേണ്ടത് എന്നു ചേര്‍ക്കാനുള്ള ഓപ്ഷനാണ്.ഡിഡക്ഷന്‍ ഡീറ്റെയില്‍സില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുണ്ടെങ്കില്‍ അത് നല്‍കുകയോ അല്ലെങ്കില്‍ സ്കിപ്പ് ചെയ്യുകയോ ചെയ്ത ശേഷം ചുവടെ Beneficiary Details എന്ന ഭാഗം വിസിബിള്‍ ആകും. ഈ ഭാഗം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം മുകളില്‍ ഉള്ള Claim details, Deduction details എന്നീ ഘട്ടങ്ങളില്‍ എവിടെ വച്ചോ പൂര്‍ത്തിയാക്കാതെ കൃത്യമായ രീതിയില്‍ സേവ് ചെയ്തിട്ടില്ലെന്നാണ്. എങ്കില്‍ Bill-Edit Bill ല്‍ ചെന്ന് ഈ പേജിലേക്ക് വീണ്ടും വരാം. ഇവിടെ Deduction details എന്റര്‍ ചെയ്ത ശേഷമോ ഒന്നും എന്റര്‍ ചെയ്യാനില്ലെങ്കില്‍ സ്കിപ് ചെയ്ത ശേഷമോ Beneficiary details ലേക്ക് എത്താം. ഈ ഭാഗം ദൃശ്യമാകുമ്പോള്‍ അതില്‍ അനുവദിച്ച പണം ക്രഡിറ്റ് ചെയ്യാനുള്ള ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.ഡിഡിഒയുടെ അഥവാ അക്കൗണ്ട് ഉടമയുടെ പേര്, ഡി.ഡി.ഒയുടെ അല്ലെങ്കില്‍ ആര്‍ക്കാണോ പണം ക്രഡിറ്റ് ചെയ്യുന്നത് അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്കിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്. അക്കൗണ്ട് നമ്പര്‍, തുക, എന്ത് ആവശ്യത്തിലേക്ക് എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക.ഇതോടെ ബില്‍ പ്രിപ്പറേഷന്‍ കഴിഞ്ഞു.തുടര്‍ന്ന് Send to approval നല്‍കുക. BiMS ലോഗൗട്ട് ചെയ്യുക

BiMS- Login DDO Admin -Approval Bill Approval തിരഞ്ഞെടുക്കുക. ഇവിടെ വലത്  വശത്ത്  GO ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പരിശോധിക്കുക.Remarks കോളത്തിൽ  Approvedഎന്ന്  നൽകി Approve Bill  (DSC കണക്ട് ചെയ്തിരിക്കണം ).sign and save  നല്‍കി  തുടർന്ന് വന്ന വിൻഡോയിൽ sign using DSC -sign-Enter Token Password- ok നൽകുക. തുടർന്ന് print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ബിൽ പ്രിന്റെടുക്കാം .

ഈ ജോലികളെല്ലാം പൂര്‍ത്തിയായാല്‍ ഇടത് വശത്തെ മെനുവിലെ  Bill  -Bill E-Submit വഴി ട്രഷറിയിലേക്ക് ഇ സബ്മിറ്റ് ചെയ്യാം.ഈ വിൻഡോയിലെ outbox ൽ ക്ലിക്ക് ചെയ്ത്  Date നൽകി Go കൊടുത്താൽ PDF ഐക്കൺ കാണാം അതിൽ ക്ലിക്ക് ചെയ്താൽ  വീണ്ടും ബിൽ  പ്രിന്റെടുക്കാം.  

Downloads
Hand Book on BiMS by Dr. Manesh Kumar E
A Complete Book on Spark & BiMS by Dr. Manesh Kumar E

Maintenance Grant Bill Preparation  in BiMS Video Tutorial 

Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad