Vidhyasamunnathi Scholarship

മുന്നാക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപ്പറേഷൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള  വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ തലങ്ങളിൽ സ്കോളർഷിപ്പുകൾ ലഭ്യമാണ്. സാമ്പത്തിക പരിമിതികൾ നേരിടുന്ന ഉദ്യോഗാർത്ഥികളായ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പിന്തുടരാൻ ഈ അവസരം പ്രയോജനപ്പെടുത്താം.
ഹൈസ്കൂൾ തലത്തിൽ 2,500 രൂപ മുതൽ ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾക്ക് പരമാവധി അരലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി ആറുവരെ സ്വീകരിക്കും.
അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
സ്കൂൾ അധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്)
വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്)
ജാതി തെളിയിക്കുന്ന രേഖ-വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് /എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റു രേഖകൾ സ്വീകാര്യമല്ല)
മാർക്ക് ലിസ്റ്റ് എസ്എസ്എൽസി/തത്തുല്യം
ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് അക്കൗണ്ട് നമ്പർ,IFSC Code,ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ ആദ്യപേജ്
മുന്നോക്ക വിഭാഗങ്ങളിലെ  വാർഷിക വരുമാനം 4,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ-പ്ലസ്ടു-ഡിഗ്രി-പിജി തലങ്ങളിൽ എല്ലാ വിഷയകാർക്കും അപേക്ഷിക്കാം.

Scholarship Amount
ഹൈസ്‌കൂൾ 2,500/-
ഹയർ സെക്കൻഡറി 4,000/-
ബിരുദം പ്രെഫഷണൽ 8,000/-
ബിരുദം നോൺ പ്രെഫഷണൽ 6,000/-
ബിരുദാന്തര ബിരുദം പ്രെഫഷണൽ 16,000/-
ബിരുദാന്തര ബിരുദം നോൺ പ്രെഫഷണൽ 10,000/-
CA.CS.CMA 10,000/-
ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
6,000/-
ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ കോഴ്‌സുകൾ
പരമാവധി ലഭിക്കുന്ന തുക 50,000/-
ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്
25,000/-
Vidya Samunnathi Scholarship 2023-24
Application Portal
Guidelines & Institution Certificate 2023-24(All Category)
Scholarship Guidelines 2023-24
Institution Certificate Format
Vidhyasamunnathi Scholarship Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad