Staff list Preparation in samanwaya Portal

സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂൾ ജീവനക്കാരുടേയും സീനിയോറിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കെ.ഇ.ആർ ലെ ചട്ടവ്യവസ്ഥകൾ പ്രകാരം മുൻപ് മാന്വൽ ആയി സമർപ്പിച്ചിരുന്നതുപോലെ സമന്വയ മുഖേന ഓൺലൈൻ ആയി സീനിയോറിറ്റി ലിസ്റ്റ് സമർപ്പിക്കേണ്ടത് അതത് മാനേജർമാർ തന്നെയാണ്. സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സമന്വയയിൽ പ്രധാനാദ്ധ്യാപകന്റെ ലോഗിനിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകരും പരിശോധിച്ച് അപാകതകൾ ഉള്ള പക്ഷം ആയത് പരിഹരിച്ച് പ്രസ്തുത ലിസ്റ്റ് അന്തിമമാക്കേണ്ടതുണ്ട്.
samanwaya Data entry portal(open)

സമ്പൂർണ യൂസർ നെയിം,പാസ് വേർഡ് ഉപയോഗിച്ച് സമന്വയയിൽ Login using Sampoorna enable ആക്കി ലോഗിൻ ചെയ്യാം 
തുറന്നു വന്ന പേജിലെ staff list എന്നതിൽ click ചെയ്യുക. 2023-24 വർഷം തസ്തിക നിർണയ ഫയലിൽ ലഭ്യമായ വിവരങ്ങൾ അവിടെ കാണാം. 
നിലവിൽ സമന്വയയിൽ തസ്തിക നിർണയ ഫയലിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ്  റിപ്പോസിറ്ററിയിൽ നിന്നും സ്റ്റാഫ് ലിസ്റ്റ് രൂപീകരിക്കാം. Add From Repository എന്നതിൽ  ക്ലിക്ക് ചെയ്യുക.നിലവിലുള്ള സ്റ്റാഫിനെ അവിടെ കാണാം.നിലവിലുള്ള ജീവനക്കാരെ സെലക്ട് ചെയ്ത് Create List എന്ന ഓപ്ഷൻ ഉപയോഗിച്ച് സ്റ്റാഫ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യേണ്ടതാണ്.

പ്രധാനാധ്യാപകനുൾപ്പെടെ റഗുലർ ശമ്പളം കൈപ്പറ്റുന്ന എല്ലാ ജീവനക്കാരേയും ഇതിൽ ഉൾപ്പെടുത്തണം ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടവരെ  Remove ബട്ടൺ ഉപയോഗിച്ച് മാറ്റാം.
റിപ്പോസിറ്ററിയിൽ ഇല്ലാത്ത ജീവനക്കാരെ Add New Staff എന്ന മെനു ഉപയോഗിച്ച് ചേർക്കാവുന്നതാണ് .
ആരെങ്കിലും Transfer ആയി പോയിട്ടുണ്ടെങ്കിൽ Staff Statement Details എടുത്ത് അതിന്റെ റിപ്പോസിറ്ററിയിൽ കാണുന്ന Transfer button click ചെയ്ത് വിവരങ്ങൾ നൽകി Transfer ചെയ്താൽ അത് ആ സ്കൂളിന്റെ Repository ൽ എത്തിച്ചേരും.
Edit button ക്ലിക്ക്  ചെയ്തു ജീവനക്കാരുടെ വിവരങ്ങൾ ചേർക്കുന്ന ഭാഗത്ത് പുതുതായി ലഭ്യമായിരിക്കുന്ന ആദ്യ നിയമന തീയതി (Date of First Appointment under Management ) എന്ന ഫീൽഡ് നിർബന്ധമാണ്. ആയതിനാൽ ആദ്യ നിയമനം താൽക്കാലികമായിരുന്നാൽ ശമ്പള സ്കെയിലിൽ അംഗീകാരം ഉണ്ടെങ്കിൽ (നോഷനണലായും) തീയതി ഉൾപ്പെടുത്താം.
ഏതു തസ്തികയിൽ ആണോ നിലവിൽ അംഗീകാരം ഉള്ളത് ആ തസ്തികയിൽ തുടർച്ചയായി സേവനം ആരംഭിച്ച തീയതിയാണ് Date of commencement of continuos service Under the Management in the present Category എന്ന ഫീൽഡിൽ ചേർക്കേണ്ടത്.
യോഗ്യത ചേർക്കുന്ന കോളങ്ങളിൽ ബിരുദത്തിന്റേയും ബി.എഡിന്റേയും വിഷയങ്ങളും ചേർക്കേണ്ടതാണ്. എല്ലാ വിവരങ്ങളും (ഫോൺ നമ്പർ ഉൾപ്പെടെ) കൃത്യമാണെന്ന് പരിശോധിച്ച് ഉറച്ചു വരുത്തണം. ഓരോരുത്തരുടെയും പേരിന്റെ നേരെയുള്ള വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. Promotion Pending Status ആയുള്ളവരെ ജനുവരി ഒന്നിന് ഏതു തസ്തികയിൽ ആണോ അംഗീകാരം ഉള്ളത് ആ തസ്തിക കാണിച്ച് Approved in Sanctioned Post എന്ന രീതിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാഫ് ലിസ്റ്റിൽ ഡെയ്‌ലി വേജസ് അധ്യാപകർ, താൽക്കാലിക നിയമനം മാത്രമുള്ളവർ, മറ്റ് മാനേജ്‌മെന്റുകളിൽ നിന്നും സംരക്ഷണം ലഭിച്ച് ഈ സ്കൂളിൽ സേവനത്തിലാണെങ്കിലും മാതൃ സ്കൂളിൽ നിന്ന് ശമ്പളം വാങ്ങുന്നവർ, ഇതേ സ്കൂളിൽ നിന്നും ശമ്പളം വാങ്ങുന്നവരല്ലാത്ത ഇതേ മാനേജ്മെന്റിലെ സംരക്ഷിതരോ മറ്റു വിധത്തിലോ ഉള്ള അധ്യാപകർ, എന്നിവരെ ഒഴിവാക്കേണ്ടതാണ്.അംഗീകാരം ലഭിച്ചിട്ടില്ലാത്തവരേയും ഉൾപ്പെടുത്തേണ്ടതില്ല.
Promotion Pending Status ആയവരെ ജനുവരി ഒന്നിന് ഏതു തസ്തികയിൽ ആണോ അംഗീകാരം ഉള്ളത് ആ തസ്തിക കാണിച്ച് Approved in Sanctioned Post എന്ന രീതിയിൽ Update ചെയ്യേണ്ടതാണ്.
തുടർന്ന് പ്രഥമാധ്യാപകർ Staff list confirm ചെയ്യേണ്ടതാണ്. താൽക്കാലിക ഒഴിവുകളിൽ സ്ഥാനക്കയറ്റം ലഭിച്ച് അംഗീകാരത്തോടെ തുടരുന്നവർക്ക് പ്രസ്തുത തസ്തികയിൽ ലാവണം (lien ) ഇല്ലാത്തതിനാൽ സ്ഥാനക്കയറ്റത്തിനു മുമ്പുള്ള സ്ഥിരം തസ്തികയിലെ തുടർച്ചയായ നിയമന തീയതിയാണ് Date of Commencement of continuos Service under the management in the present Category എന്ന ഫീൽഡിൽ നൽകേണ്ടത്.
പ്രധാനാദ്ധ്യാപകർ 15.03.2024 വൈകിട്ട് 5 മണിക്കു മുമ്പ് ഇത് പൂർത്തിയാക്കണം.
പ്രഥമ അധ്യാപകർ സമന്വയ വഴി സമർപ്പിക്കുന്ന സ്റ്റാഫ് ലിസ്റ്റ് AEO/DEO ലോഗിനിൽ എത്തിച്ചേരുകയും.
AEO/DEO അത് വെരിഫൈ ചെയ്ത് സബ്മിറ്റ് ചെയ്യുന്നതോടുകൂടി മാനേജർ ലോഗിനിൽ അത് എത്തിച്ചേരുകയും ചെയ്യുന്നു. മാനേജർ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി / ക്രമപ്പെടുത്തി സബ്മിറ്റ് ചെയ്യുന്നതാണ് അന്തിമ ഘട്ടം.
പ്രധാനാധ്യാപകൻ സമർപ്പിക്കുന്ന സ്റ്റാഫ് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുന്നതിന് മാനേജർക്ക് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാവുന്നതാണ്.
പ്രധാനാധ്യാപകൻ കൺഫേം  ചെയ്യുന്ന സ്റ്റാഫ് ലിസ്റ്റിൽ എന്തെങ്കിലും തെറ്റ് വന്നുവെങ്കിൽ  വിദ്യാഭ്യാസ ഓഫീസിൽ അറിയിച്ച്  റീസെറ്റ് ചെയ്യാവുന്നതാണ്.
 
Rule 34:Seniority List. Every management shall subject to the provisions contained in rule 37 , prepare and maintain in form II A a staff list otherwise called seniority list each for the teachers in High Schools and Primary schools as specified below

a) In the case of High Schools  combined Seniority list of High School assistant (subjects) and high school assistants (languages) specified in clauses ii and iiA of Chapter 23 shall be prepared  giving the high school assistant (languages) the credit of their entire service as high school assistants (languages) irrespective of whether they are graduates or Title holders without prejudice to the interse seniority list of high school assistant (subjects) and high school assistant (languages) The purpose of the seniority list shall  only be to determine the relative position of persons who shall be eligible for promotion as high school head master by virtue of the length of service and prescribed qualification for the promotion as High school Head Master.

b)In the case of upper primary schools and lower primary schools a combined seniority list of upper Primary School assistants , lower primary school
DGE Instructions
Seniority list Through Samanwaya Instuctions by DGE Dated 19-02-2024
More Details
Staff Fixation 2023-24
Staff Fixation Instructions
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad