Ayyankali Memorial Talent Search Scheme

അയ്യങ്കളി സ്‌കോളർഷിപ്പ് പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  2023-24 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ അഞ്ച്, എട്ട് ക്ലാസില്‍ പഠിക്കുന്ന പട്ടികജാതിവിഭാഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. അവസാന തീയതി നവംബര്‍ 30-11-2023.

Ayyankali Memorial Talent Search Development Scheme- 2023-24
Issue Kerala Govt
Scholarship അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് & ഡെവലപ്പ്‍മെന്റ് സ്‍കീം -2023-24 വര്‍ഷം നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
Eligibility Schedule Caste Students | 2023-24 വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം
Classes 4, 7 ക്ലാസുകളിൽ നേടിയ ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പാഠ്യേതര പ്രവർത്തന മികവുകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകൾ 4, 7 ക്ലാസുകളിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയിൽ തുടരാം. പ്രതിവർഷം ₹ 4500/- വീതം സ്കോളർഷിപ്പ് ലഭിക്കും
Annual Family Income Below ₹ 1 Lakh
Documents ▪️ ജാതി സർട്ടിഫിക്കറ്റ്
▪️ വരുമാന സർട്ടിഫിക്കറ്റ്
▪️ മുൻ വർഷത്തെ (4, 7) ഗ്രേഡ് സർട്ടിഫിക്കറ്റ്
▪️ പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ
▪️ ആധാർ കോപ്പി
▪️ പാസ്ബുക്ക് കോപ്പി
Application നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാധ്യപകർ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം
Last Date 30-11-2023
Category Education
Website https://scdd.kerala.gov.in
Download Circular

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad