പൊതുവിദ്യാഭ്യാസം - സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണം - 2026. 27 സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ ഫണ്ടുകള്‍ നടപ്പ് വര്‍ഷം മുതല്‍ ട്രഷറി മുഖേന ആയിരിക്കും അനുവദിക്കുന്നത്. സംസ്ഥാന അധിക വിഹിതം ഇനങ്ങളിലെ ബില്ലുകള്‍ ട്രഷറി മുഖേന കണ്ടിജന്‍റ് ബില്ലായി ആണ് മാറേണ്ടത് (H-O-A = 2202-01-112-89). ഇത്തരത്തില്‍ മാറേണ്ട പദ്ധതി ഇനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. Supplementary Nutrition Scheme മാറുന്നത് (സ്‌കൂള്‍തലം)
2.CCH Honorarium -State Additional Assistance( ബില്ല് മാറുന്നത് - എ.ഇ.ഒ തലം)
Supplementary nutrition bill Bims ൽ ചെയ്തതിനു ശേഷം താഴെ പറയുന്നവ Try യിൽ നൽകണം
1 Bill Print from Bims
2 Proceedings of AEO
3 Proceeding of HM
4 സാക്ഷ്യപത്രം (Treasury Declaration)
5 Bills & vouchers, abstract
Bill ൽ Admitted and paid by me എന്ന് നേരത്തേ എഴുതിയിട്ടുണ്ട്. കൂടാതെ Try യിൽ submit ചെയ്യുന്ന bill ൽ cancelled & paid for the payment of Rs...... എന്നു കൂടി എഴുതി sign ചെയ്യണം.
BiMS Clerk Login Issue
BiMS Clerk Login ചെയ്യാൻ ശ്രമിക്കുമ്പോൾ വരുന്ന മെസേജ്
Warning
This DDO user is already logged in or you may reset login through DDOADMIN User.
മുൻപ് ലോഗിൻ ചെയ്ത Clerk Login ശരിയായി 'Log out' ചെയ്യാതെ ബ്രൗസർ ടാബ് Close ചെയ്യുമ്പോൾ ആണ് ഈ പ്രശ്നം വരുന്നത്.
ഈ മെസേജ് വന്നാൽ BiMS Admin Login ചെയ്ത്.Admin Login Menu വിൽ താഴെ കാണുന്നReset Login -ൽ DDO Code നൽകി - Reset Click ചെയ്യുക.
ശേഷം Clerk Login ചെയ്യുക.

